കാനഡയിലെ യഥാർത്ഥ ഹീറോസിന്റെ കഥ
രണ്ടുവർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2020 ജനുവരിയിൽ കാനഡ ഗവൺമെന്റ് ഔദ്യോഗികമായി കൊറോണ വൈറസിന്റെ സാന്നിധ്യം കാനഡയിൽ സ്ഥിതീകരിച്ചു. ഇതുവരെയുള്ള ഒരു സമയത്തും ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ ജനങ്ങളും ഗവൺമെന്റും ആരോഗ്യപ്രവർത്തകരും ഒരു പോലെ പരിഭ്രാന്തിയിലാണ്ടു. ആരോഗ്യപ്രവർത്തകരുടെ ക്ഷാമവും പടർന്നു പിടിക്കുന്ന രോഗാവസ്ഥയും എല്ലാവരെയും തളർത്തിയപ്പോൾ കുറച്ചു പേർ എന്തിനും തയ്യാറായി മുന്നോട്ട് വന്നു. മണിക്കൂറുകളുടെ കണക്കുകളില്ലാതെ ആഴ്ചയിൽ ഏഴുദിവസവും തങ്ങളുടെ ജോലി സമയത്തിന് ശേഷവും എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യാൻ തയ്യാറായ ഇവർ കോവിഡിനു ശേഷവും തങ്ങളുടെ നിസ്വാർത്ഥ സേവനം തുടർന്നു. പോസ്റ്റ് കോവിഡ് കൗൺസിലിങ്, ഗാർഹീക അക്രമങ്ങൾ, മിസ്സിങ് കേസുകൾ, ഡീഅഡിക്ഷൻ സേവനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ഇവർ കാനഡയിൽ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള സഹായങ്ങളും നൽകി വന്നു. 2020 ഒക്ടോബറിൽ രൂപം കൊണ്ട ഒന്റാറിയോ ഹീറോസിന്റെ നേതൃത്വത്തിൽ തങ്ങളുടെ സേവനം ഒന്റാരിയോയ്ക്ക് പുറമെ ആൽബർട്ട, നോവ സ്കോഷ്യ പ്രവിശ്യകളിലും വ്യാപിപ്പിച്ചു. മൂന്നു വർഷങ്ങൾക്കിപ്പുറം രാജ്യാന്തര തലത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു സാമൂഹിക സംഘടനയായി വളർന്നു വന്ന ഒന്റാറിയോ ഹീറോസിനൊപ്പം പതിനാറ് രാജ്യങ്ങളിൽ നിന്നും മുപ്പതോളം പ്രൊഫഷണൽ വിഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റമ്പതിലധികം സന്നദ്ധപ്രവർത്തകരുമായി ഇവർ തങ്ങളുടെ ജൈത്രയാത്ര മുന്നോട്ട് നയിക്കുകയുമാണ്. നവകുടിയേറ്റക്കാർക്കും രാജ്യാന്തര വിദ്യാർഥികൾക്കും കൗൺസലിങ്, നിയമസഹായം, തൊഴിൽനേടുന്നതിനും മറ്റുമുള്ള മാർഗനിർദേശങ്ങൾ തുടങ്ങി മുപ്പതോളം സൗജന്യ സേവനങ്ങളാണ് ഒന്റാരിയോ ഹീറോസിലൂടെ ഇവർ നൽകിവരുന്നത്. കോവിഡ് സമയത്തു ഈ ആരോഗ്യപ്രവർത്തകർ നടത്തിയ നടത്തിയ സേവന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു. അങ്ങനെയാണ് ഭാരതീയ ആരോഗ്യപ്രവർത്തകരിൽ മികവു കാട്ടിയവരെ ആദരിക്കുന്നതിന് ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയിട്ടുള്ള ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ നൽകാൻ ഏഷ്യാനെറ് ന്യൂസ് ഒന്റാറിയോ ഹീറോസിനെ സമീപിക്കുന്നത്. 2023 ഏപ്രിൽ 22 ശനിയാഴ്ച "ഏഷ്യാനെറ്റ് ഹെൽത്ത്കെയർ എക്സലൻസ് അവാർഡ്സ് 2023" എന്ന പരിപാടി ഏഷ്യാനെറ്റുമായി സഹകരിച്ചു സംഘടിപ്പിക്കുകയാണ് ഒന്റാറിയോ ഹീറോസ്. ആരോഗ്യരംഗത്തെ മികച്ച സംഭാവനകളും കോവിഡ് കാലത്തെ സേവനങ്ങളും കണക്കിലെടുത്ത് ഏഴ് പുരസ്കാരങ്ങളാണ് നൽകുക. യൂത്ത് ഐക്കൺ ഓഫ് ദി ഇയർ, കോവിഡ് വാരിയർ, നഴ്സ് ഓഫ് ദ് ഇയർ, ഡോക്ടർ ഓഫ് ദ് ഇയർ, ലൈഫ് ടൈം അച്ചീവ്മെന്റ്, ലീഡർഷിപ്, ഹെൽത്ത് കെയർ ഹീറോ എന്നിവയാണ് പുരസ്കാരങ്ങൾ. ബ്രാപ്ടണിലുള്ള ഗ്രാൻഡ് എംപയർ ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് അഞ്ചരയ്ക്കാണ് അവാർഡ് നിശ. കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകർക്ക് പുറമെ, കാനഡയിലുള്ള മറ്റു രാജ്യക്കാരായ ആരോഗ്യപ്രവർത്തകർക്കും പുരസ്കാരത്തിനായി ഏപ്രിൽ 12 വരെ നോമിനേഷൻ സമർപ്പിക്കാം. യോഗ്യരായവരെ നാമനിർദേശം ചെയ്യാൻ സംഘടനകൾക്കും വ്യക്തികൾക്കും സാധിക്കുന്നതാണ്. ഇതിനായുള്ള മാനദണ്ഡങ്ങളും മറ്റു വിവരങ്ങളും www.ontarioheroes.ca/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. MalayalisNearMe.ca ൽ നിന്നോ ഒന്റാറിയോ ഹീറോസിന്റെ വെബ്‌സൈറ്റിൽ നിന്നോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. . . #Ontarioheroes #ontarioheroescanada #asianet #ansianetnews #asianetnewsawards #healthawards #nurses #canadanurses #hleathprofessionals #malayalinurses #malayalisnearme #malayalisnearmeapp #MNM #malayalamblogs #MNMblogs
Liked by Mahesh Mohan and 2 others
699 Views