ദശരഥം സിനിമയുടെ ക്ലൈമാക്സ് സീൻ, തന്റെ കൂടി കുട്ടിയെ ആനിയെ ഏൽപ്പിച്ചു മുഴുവൻ വിഷമവും ഉൾക്കൊണ്ട് തകർന്നു നിൽക്കുകയാണ് രാജീവ്, താൻ ഏറ്റവും ആഗ്രഹിച്ചിരുന്ന ഒന്നിനെ വിട്ടു നൽകിയ തിരിച്ചറിവിനെ ഉൾക്കൊണ്ട് തന്നെ അയാൾ ഒന്ന് പതറുന്നുണ്ട്, ആ പതർച്ചയിൽ ആണ് അയാൾ മെല്ലെ മാഗിയുടെ തോളിൽ പിടിച്ചു അവരോടു ചോദിക്കുന്നത് "ആനി മോനെ സ്നേഹിക്കുന്ന പോലെ, മാഗിക്കെന്നെ സ്നേഹിക്കാമോ " അത്രയും നാൾ അയാൾക്ക്‌ കിട്ടാത്ത ഒന്നാണ്, ആനിക്കു കുട്ടിയോടുള്ള ആ സ്നേഹം ആണ് തനിക്കും വേണ്ടത് എന്ന തിരിച്ചറിവിൽ ആണ് അയാൾ അങ്ങനെ ചോദിക്കുന്നത്. തനിക്കു വേണ്ടത് മനസിലാക്കി എങ്കിൽ കൂടി അത് ചോദിക്കാനുള്ള ബുദ്ധിമുട്ടു അയാളിൽ വ്യക്തമാണ്, വിരലുകൾ വിറച്ചു ശബ്ദം ഇടറി ആണ് അയാൾ അത് ചോദിച്ചു തീർക്കുന്നത്. അതെ സ്നേഹം മാഗിയിൽ നിന്ന് തിരിച്ചു കിട്ടുമ്പോൾ അയാളൊന്നു പതറുന്നുണ്ട്, ഒരു unbalancing, അയാൾ അത് പ്രതീക്ഷിച്ചിരുന്നു എങ്കിൽ കൂടി ആ ഇമോഷണൽ unbalance അയാളെ ഒന്ന് ഉലയ്ക്കുന്നുണ്ട്, ശരീരം അത് ഉൾക്കൊള്ളുന്നുണ്ട്, മാഗിയുടെ തോള് വിട്ടു സ്വയം ബാലൻസ് ചെയ്യാനുള്ള ശ്രമത്തിൽ, ആ ഇമോഷനെ അയാൾ ഉൾക്കൊണ്ട് ബാലൻസ് ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അത് അയാളുടെ ക്ലോസ്‌ അപ്പ് എക്സ്പ്രഷനിൽ കാണിച്ചു സിനിമ അവസാനിക്കുന്നു. സിബി മലയിൽ ഒരു ഇനിർറവ്യൂയിൽ പറഞ്ഞിട്ടുണ്ട് മോഹൻലാൽ ആയതുകൊണ്ടാണ് അങ്ങനെ ഒരു ക്ലോസ്‌ അപ്പ് റിയാക്ഷനിൽ സിനിമ അവസാനിപ്പിക്കാൻ പറ്റിയതെന്ന്. അത് ശെരിയാണ്, ഒന്ന് പുറകോട്ടു വരാം. ആ സിംഗിൾ ലൊങ്ങ്‌ ടേക്ക് തുടങ്ങുന്നത് രാജീവ് തന്റെ ബാലൻസ് വീണ്ടെടുക്കാൻ ശ്രേമിക്കുന്നിടത്താണ് മാഗിയുടെ തോളിൽ നിന്ന് കയ്യെടുത്തു മാറി പതിയെ നടന്നു മുന്നോട്ടു വന്നു ഒരിടത്തു നിൽക്കുന്നു, ആ നിൽക്കുന്ന മോമെന്റിൽ വീണ്ടും ഒന്ന് ബാലൻസ് തെറ്റുന്നുണ്ട് രാജീവന്, അവിടെ നിന്ന് വീണ്ടും ബാലൻസ് ചെയുന്നു. ഒരു ആക്ടറിന് ഇത് പൂർണമായും പ്ലാൻ ചെയ്തു അഭിനയിക്കാന് കഴിയുന്ന ഒന്നല്ല, സംഭവിക്കുന്നതാണ്, ആ ഇമോഷനെ ഉൾക്കൊള്ളുമ്പോ ഉണ്ടാകുന്ന സ്വാഭാവികത, ഈ സ്വാഭാവികതയാണ് മോഹൻലാൽ എന്ന നടൻ. ഈ വികാരങ്ങളെ ഇത്രമേൽ ഉൾക്കൊള്ളാൻ, കരഞ്ഞു കൊണ്ട് ചിരിക്കാൻ, ഒക്കെ കഴിയുന്നത് അയാൾ സ്വയം കണക്ട് ചെയുന്നത് കൊണ്ടാണ്, ആ ഈ കണക്ഷൻ ആണ് പ്രേക്ഷകനിലേക്ക് എത്തുന്നത്. മോഹൻലാലിന്റെ അഭിനയം ഒരു മാജിക് ആണ്, അയാൾക്കു വേണ്ടി തന്നെ അയാൾ ചെയുന്ന ഒരു മാജിക്. അത് കണ്ടിരിക്കുന്ന നമ്മളിലേക്കും പകർന്നു കിട്ടുന്നു. മലയാളികൾ ഇത്രമേൽ റിലേറ്റ് ചെയ്ത മറ്റൊരു നടനും കാണില്ല, അല്ലെ! ജന്മദിനാശംസകൾ ലാലേട്ടാ ♥️ #MohanLal #HappyBirthdayLaletta #Lalettan #MalayalisNearMe