THANK U! (Short Film Series) രണ്ടു ഭൂലോക ഉഡായിപ്പുകളുടെ കഥ. ഒരു ദിവസം രാവിലേ നമ്മുടെ നായകനായ സ്റ്റീവിന്റെ സുഹൃത്തുക്കൾക്ക് അവന്റെ ഒരു മെസ്സേജ് ലഭിക്കുന്നു. അവന്റെ അച്ഛന് നാട്ടിൽ ഒരു മേജർ ഹാർട്ട് ഓപ്പറേഷന് വേണ്ടി കുറച്ചു പണം തന്നു സഹായിക്കാമോ എന്നായിരുന്നു അത്. ആ മെസ്സേജ് കിട്ടിയ കുറച്ച് പേര് അവനെ അവരാലാകും വിധം സഹായിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം കണ്ട ഒരു ഫേസ്ബുക് പോസ്റ്റ് അവരെ ഞെട്ടിച്ചു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച 'താങ്ക് യു' എന്ന ഈ ഷോർട് ഫിലിം സീരീസിന്റെ തുടക്കം ഇങ്ങനെയാണ്. ആദ്യപകുതിലെ ട്വിസ്റ്റിനു ശേഷം കഥയുടെ കിടിലൻ പേസുമായി രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്. സെക്കന്റ് പാർട്ടിലെ ഷോ സ്റ്റീലർ എന്ന് വിളിക്കാവുന്ന കഥാപാത്രമാണ് പ്രശാന്ത് പീതാംബരൻ എന്ന 'പീറ്റ്‌സ്. കഥയും ട്വിസ്റ്റുകളും അഭിനയവും മാത്രമല്ല, വിന്നിപെഗിന്റെ ഭംഗി എടുത്ത് കാണിക്കുന്ന ഏരിയൽ ഷോട്ടുകളും എടുത്തു പറയേണ്ട ഒന്നാണ്. ആവേശം കൊള്ളിക്കുന്ന അടുത്ത ഭാഗമുണ്ടെന്ന സൂചന നൽകിയാണ് രണ്ടാം ഭാഗവും അവസാനിക്കുന്നത്. Southern Spices Winnipeg, MB നിർമിച്ച ഈ ഷോർട് ഫിലിം സീരിസിന്റെ സംവിധാനം ഷെറിൻ ചക്കാലക്കൽ ആണ്. . Link: https://www.youtube.com/@sherinchakkalakkal2777 . . #malayalmshortfilm #shortfilm #canadianshortfilm #malayaliincanad #canadianmallus #malayalisnearme #MNM #malayalisnearmeapp #THANKU! #thankyoushortfilm