MalayalisNearMe Official

Post

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ വാരികയില്‍ വന്ന പരസ്യം ഓര്‍മ വരുന്നു. ‘പി.ഐ.മുഹമ്മദ് കുട്ടി...വയസ്സ് 25...അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പുതുമുഖങ്ങളെ തേടുന്നവര്‍ ബന്ധപ്പെടുക’’ മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞ വാചകത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച എല്ലാമുണ്ട്. ‘‘മോഹന്‍ലാല്‍ അടക്കം പലരും ഇന്‍ബോണ്‍ ആക്‌ടേഴ്‌സാണ്. ഞാനൊരു ആഗ്രഹ നടനാണ്. സിനിമയില്‍ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാള്‍’’ അവസരങ്ങള്‍ക്കായി പരസ്യം നല്‍കി പ്രതീക്ഷയോടെ കാത്തിരുന്ന ആ പുതുമുഖ നടന്റെ അതേ മനസാണ് അരനൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടിക്ക്. ആരും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളിലുടെ വന്ന് മലയാളികളെ ഞെട്ടിക്കാന്‍.ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ മമ്മൂട്ടിക്ക് കഴിയട്ടെയെന്ന് ഈ ജന്മദിനത്തില്‍ നമുക്ക് ആശംസിക്കാം. #HappyBirthdayMammookka #HappyBirthdayMammootty #Mammookka #Mammootty #HBDMammookka #HBDMammootty #MalayalisNearMe #MalayalisNearMeApp

157 Views

No Comments