MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐍𝐧𝐚, 𝐓𝐡𝐚𝐚𝐧 𝐂𝐚𝐬𝐞 𝐊𝐨𝐝𝐮 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟖/𝟏𝟎 ⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠: 𝟖.𝟓/𝟏𝟎 (𝘿𝙞𝙨𝙩𝙧𝙞𝙗𝙪𝙩𝙚𝙙 𝙞𝙣 𝘾𝙖𝙣𝙖𝙙𝙖 𝙗𝙮 2 𝙆𝙚𝙧𝙖𝙡𝙖 𝙀𝙣𝙩𝙚𝙧𝙩𝙖𝙞𝙣𝙢𝙚𝙣𝙩 𝙉𝙚𝙩𝙬𝙤𝙧𝙠) 𝐂𝐥𝐢𝐜𝐤 𝐭𝐨 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐭𝐨𝐝𝐚𝐲: 𝐓𝐎𝐑𝐎𝐍𝐓𝐎 https://yorkcinemas.ca/mobile/ 𝐌𝐈𝐒𝐒𝐈𝐒𝐒𝐀𝐔𝐆𝐀 https://centralparkwaycinema.com/mobile/ 𝐇𝐀𝐋𝐈𝐅𝐀𝐗 / 𝐕𝐀𝐍𝐂𝐎𝐔𝐕𝐄𝐑 https://www.cineplex.com/ 𝐕𝐀𝐍𝐂𝐎𝐔𝐕𝐄𝐑 / 𝐂𝐀𝐋𝐆𝐀𝐑𝐘/ 𝐄𝐃𝐌𝐎𝐍𝐓𝐎𝐍/ 𝐒𝐀𝐒𝐊𝐀𝐓𝐎𝐎𝐍 https://www.landmarkcinemas.com/film-info/nna-thaan-case-kodu '' ഏതെങ്കിലും ഒരു പാവപ്പെട്ടവനുമേല്‍ കുതിര കേറീട്ട്.., അത് ചോദിക്കാന്‍ ചെല്ലുമ്പം കൈയ്യൂക്കുള്ളവന്‍ പറയുന്ന പതിവ് മറുപടിയാണ് ' ന്നാ താന്‍ കേസ് കൊട് ' എന്നത്..! അതെന്താ ..കൈയ്യൂക്കുള്ളവനെതിരെ കേസ് കൊടുക്കാന്‍ പറ്റില്ലെന്നോ..? അതോ കേസ് കൊടുത്താല്‍ ജയിക്കില്ലെന്നോ..?" അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള രാജീവൻ എന്ന കഥാപാത്രം താൻ ഒറ്റക്ക് കേസ് വാദിക്കുന്നതിനിടെയിൽ കോടതിയോട് ചോദിക്കുന്നതാണ് ഈ സംഭാഷണം. എന്താണ് രാജീവന്റെ കേസ്?....എന്തിനു വേണ്ടിയാണയാൾ പോരാടുന്നത്? ഇതിനൊക്കെയുള്ള ഉത്തരമാണ് 2 മണിക്കൂർ 15 മിനുട്ട് ഉള്ള ഈ സിനിമ. സിനിമ തുടങ്ങി എട്ടാം മിനുട്ടിൽ ചാക്കോച്ചന്റെ ട്രെൻഡിങ് ഡാൻസ് നമുക്ക് കാണാം. ഒരു കള്ളനായിരുന്ന എന്നാൽ അതെല്ലാം ഏറ്റു പറഞ്ഞു ഒരു പെൺകുട്ടിയോടൊപ്പം അവളുടെ അച്ഛനെയും ശുശ്രൂഷിച്ചു കഴിഞ്ഞു വരികയാണ് നമ്മുടെ കഥാനായകൻ. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളെ ആളുകൾ കള്ളനാക്കുകയും പട്ടിയുടെ കടിയേറ്റ് അവശനാകുകയും ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒറ്റക്ക് ഇറങ്ങി പുറപ്പെടുന്ന രാജീവൻ സ്വയം ഇതുമായി ബന്ധപ്പെട്ട തെളിവുകൾ എല്ലാം കണ്ടെത്തുന്നു. ഈ തെളിവുകൾ കണ്ടെത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളും കോടതിയിലെ രംഗങ്ങളുമാണ് ഈ സിനിമയുടെ ജീവൻ എന്ന് വേണമെങ്കിൽ പറയാം. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിച്ചു രസിപ്പിച്ചു കൊണ്ട്‌ ആണ് സിനിമ മുന്നോട്ടു പോകുന്നത്. എന്നാൽ അതേ സമയം സിനിമ പറയുന്ന വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ കുറിക്കു കൊള്ളുന്ന രീതിയില്‍ തന്നെ സിനിമയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ഈ സിനിമയില്‍ എവിടെയും കുഞ്ചാക്കോ ബോബന്‍ എന്ന നടനെ കാണാനേ ഇല്ല രാജീവന്‍ എന്ന കഥാപാത്രം മാത്രം ആണ് സ്ക്രീനില്‍. ബാക്കി സ്ക്രീനില്‍ വന്ന എല്ലാരും കയ്യടി വാങ്ങി കൂട്ടുന്നുണ്ട്. അഭിനയം എന്ന് തോന്നില്ല എല്ലാരും ജീവിക്കുക ആയിരുന്നു. കോടതിയിൽ വരാൻ പറ്റില്ല, അന്ന് കാമുകിയുടെ കൂടെ ഡേറ്റിനു പോകണം എന്നൊക്കെ നിഷ്കളങ്കമായി പോലീസുകാരോട് പറയുന്ന കഥാപാത്രമൊക്കെ എല്ലാ രംഗങ്ങളിലും ചിരി തന്നെ തന്നു. സിനിമാ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും, ബാക്കി കാര്യങ്ങളും OTT റിലീസിന് ശേഷം ഒരുപാട് വമ്പന്‍ ചർച്ചകൾ ആവാന്‍ സാധ്യതയുണ്ട്. എല്ലാം മറന്നു ചിരിക്കാനും ഒരു നല്ല സിനിമ കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്കും ധൈര്യം ആയി തിയേറ്ററില്‍ കാണാം. . . . #NnaThaanCaseKodu #KeralaRoads #KunchackoBoban #MalayalamMovie #chackochan #MalayalamEntertainer #devadhootharpaadi #newmalayalammovie #2keralaentertainment #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #NnaThaanCaseKodureview #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian

1.07K Views

No Comments