#newmovie

MalayalisNearMe Official

Post

സുകുമാര കുറുപ്പ് കാനഡയിൽ ...😳 👉ദുൽഖർ സൽമാൻ നായകനാവുന്ന കുറുപ്പ് ഇന്ന് മുതൽ കാനഡയിലും👈 . . #Kurup #KurupMovie #kurup #kuruppu #kuruptrailer #KurupFromNovember12 #DulquerSalmaan #dulquersalmaan #Dulquer #dulquer #dulquerism #dulqersalman #malayalammovie #ᴍᴀʟᴀʏᴀʟᴀᴍᴍᴏᴠɪᴇ #malayalammovies #newmovie #newmovies #NewMovie2021 #newmoviealert

Liked by Neha Jose and 20 others

2 Comments 1.78K Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 Rocketry: The Nambi Effect (2022 Malayalam/Tamil/Hindi/Telugu/English) IMDb 9.2/10 നമ്പി നാരായണൻ: The Unsung Hero ഒരു യഥാർത്ഥ സെൻസേഷണൽ ജീവിത കഥ, കണ്ടിരിക്കേണ്ട സിനിമ.... പണ്ട് പത്രങ്ങളിൽ ചാരക്കേസ്....നമ്പി നാരായണൻ എന്നൊക്കെ വായിക്കുമ്പോൾ അദ്ധേഹത്തിന്റെ മേൽ അടിച്ചേൽപ്പിച്ച കുറ്റങ്ങൾ മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. എന്നാൽ R മാധവൻ എന്ന നടൻ സംവിധായകന്റെ മേലങ്കിയിട്ട് തുനിഞ്ഞിറങ്ങിയപ്പോൾ നാമറിഞ്ഞത് ബഹുമാനപ്പെട്ട അബ്ദുൽ കലാം സാറിനൊപ്പം വാഴ്ത്തപ്പെടേണ്ട ഒരാളെ പറ്റിയായിരുന്നു. ലിക്വിഡ് പ്രൊപ്പൽഷൻ മൊഡ്യൂൾ ആയ വികാസ് എൻജിന്റെ ഭാരതത്തിലെ ഉപജ്ഞാതാവും ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവനുമായിരുന്നു നമ്പി നാരായണൻ ഏകദേശം നാല് വർഷത്തോളം സമയമെടുത്തു നൂറുകോടിയോളം ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഈ സിനിമയ്ക്ക് വേണ്ടി മാധവൻ ചെയ്ത പഠനങ്ങൾ ഒന്നും തന്നെ വെറുതെയായില്ല എന്ന് ഈ സിനിമ കാണുമ്പോൾ മനസിലാകും. അധികമാരുമറിയാത്ത നമ്പി നാരായണൻ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞന്റെ ജീവിതമാണ് ആദ്യപകുതി പറയുന്നത്. തൊണ്ണൂറുകളിൽ കോളിളക്കം സൃഷ്‌ടിച്ച ആ സംഭവത്തിന്റെ പിന്നിലുള്ള യഥാർത്ഥ വസ്തുതകളാണ് രണ്ടാംപകുതിയിൽ ചിത്രം തലനാരിഴകീറി വിശകലനം ചെയ്യുന്നത്. ഈ കുറ്റാരോപണത്തോടെ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ അപമാനങ്ങൾ ചെറുതായിരുന്നില്ല. വിക്രം സാരാഭായ്, അബ്ദുൽ കലാം, സതീഷ് ധവാൻ തുടങ്ങിയ കഥാപാത്രങ്ങളും ഈ സിനിമയിൽ കാണാം. തന്റെ കരിയറിന്റെ തുടക്കത്തിൽ ചോക്ലേറ്റ് വേഷങ്ങളിൽ തിളങ്ങിയ മാധവൻ വിക്രം വേദയിൽ അയാളെ തന്നെ ഉടച്ചു വാർത്തെടുത്തു. അതിന്റെ തുടർച്ചയായാണ് ഈ സിനിമയിലെ നമ്പി നാരായണന്റെ വേഷം. മാധവന് ശേഷം യഥാർത്ഥ നമ്പി നാരായണൻ സ്‌ക്രീനിൽ കടന്നു വരുമ്പോഴും നമ്മൾക്കു യാതൊരു ഒരു മാറ്റവും തോന്നില്ല. വളരെ ഡീറ്റെയിലിങ് ആയിട്ടുള്ള ആഖ്യാനമാണ് ചിത്രത്തിൽ. സാങ്കേതിക കാര്യങ്ങൾ സ്വാഭാവികമായും ഒരുപാട് പരാമർശിക്കുന്നുണ്ട്. ഫിസിക്‌സും തെർമോഡൈനാമിക്‌സും പഠിച്ചവർക്ക് പോലും ചില വാക്കുകൾ മനസിലാക്കാൻ കുറച്ചെങ്കിലും പാടുപെടേണ്ടി വരും. എല്ലാവർക്കും മനസിലാകാൻ വേണ്ടി റഷ്യക്കാരും ഇംഗ്ലീഷുകാരും ഉൾപ്പടെ എല്ലാവരും മലയാളം പറയുന്നുണ്ട്, ചിലർക്ക് അത് ഒരു പോരായ്മയായും ചിലർക്ക് അത് നല്ലതായും തോന്നാം. ചില ഡയലോഗുകൾ വളരെ നാടകീയത ഉണ്ടാക്കുന്നു എന്ന് തോന്നുമെങ്കിലും അതൊന്നും സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നില്ല. . . . #RocketryTheNambiEffect #Rocketry #malayalamcinema #RMadahavan #NambiNarayanayan #ScienceMovie #realstory #basedontruestory #TamilMovie #Rocketrymovie #newmalayalammovie #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis

Liked by Abhilash P Nair and 10 others

2 Comments 1.98K Views

1 year ago

MalayalisNearMe Official

Post

🎞️𝐃𝐞𝐛𝐮𝐭𝐚𝐧𝐭 𝐝𝐢𝐫𝐞𝐜𝐭𝐨𝐫 𝐑𝐚𝐭𝐡𝐞𝐞𝐧𝐚 𝐏𝐓'𝐬 𝐦𝐮𝐜𝐡 𝐚𝐧𝐭𝐢𝐜𝐢𝐩𝐚𝐭𝐞𝐝 𝐦𝐨𝐯𝐢𝐞 '𝐏𝐮𝐳𝐡𝐮' 𝐢𝐬 𝐚𝐥𝐥 𝐬𝐞𝐭 𝐭𝐨 𝐫𝐞𝐥𝐞𝐚𝐬𝐞 𝐨𝐧 𝐒𝐨𝐧𝐲𝐋𝐢𝐯 𝐢𝐧 𝐭𝐰𝐨 𝐝𝐚𝐲𝐬.🍿 👉Now, 𝙖𝙘𝙩𝙤𝙧 𝙈𝙖𝙢𝙢𝙤𝙤𝙩𝙮 𝙬𝙝𝙤 𝙬𝙞𝙡𝙡 𝙗𝙚 𝙨𝙚𝙚𝙣 𝙞𝙣 𝙖 𝙣𝙚𝙜𝙖𝙩𝙞𝙫𝙚 𝙨𝙝𝙖𝙙𝙚 𝙞𝙣 𝙩𝙝𝙚 𝙢𝙤𝙫𝙞𝙚 has urged viewers to watch the film.🎞️ This will be the actor's first direct OTT release. Actress Parvathy Thiruvothu will also play a major role in the movie. The makers of 'Puzhu' have managed to build anticipation in viewers who have watched the movie's recently released trailer.🍁🍁 . . #mammootty #mammookka #puzhu #puzhumovie #newmalayalammovie #OTTreleasedmovies #sonyliv #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #mammoottyfanscanada

Liked by Arun v and 4 others

803 Views

2 years ago

Linto Mathew

Post

Eagerly waiting!!! #amazonprime #newmovie

Liked by Mahesh Mohan and 4 others

518 Views

2 years ago

MalayalisNearMe Official

Post

KWTalkies first Bollywood Movie #Chup 𝑺𝒕𝒂𝒓𝒓𝒊𝒏𝒈 𝑫𝑸, 𝑺𝒖𝒏𝒏𝒚 𝑫𝒆𝒐𝒍 Directed by R Balki 🔥 𝑰𝒏 𝒕𝒉𝒆𝒂𝒕𝒓𝒆𝒔 𝑺𝑬𝑷 23𝒓𝒅 𝑪𝒂𝒏𝒂𝒅𝒂 𝒘𝒊𝒅𝒆 The Chola’s Roar, going to echo across Canada starting sept 30😍 𝑾𝑻𝒂𝒍𝒌𝒊𝒆𝒔 𝒃𝒊𝒈𝒈𝒆𝒔𝒕 𝑴𝒐𝒗𝒊𝒆! 𝑷𝑺1 🔥 . . +1 647 922 0416 contact@kwtalkies.com #KWTalkies #PS1 #Ponniyinslevan #Chup #Kothu #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #tovinothomas #MalayalamMovie #Tovino #TMalayalamEntertainer #thallumalamovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Anoop Nair and 3 others

1 Comments 1.18K Views

1 year ago

MalayalisNearMe Official

Post

ഓണക്കാല റിലീസുകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാല്‍തു ജാന്‍വര്‍ തിയറ്ററുകളിൽ!!! Bookings started! . . For tickets visit : kwtalkies.com, cineplex.com, landmarkcinemas.com, film.cahttps://linktr.ee/kwtalkies #KWTalkies #Palthujanwar #Thallumaala #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #basiljoseph #MalayalamMovie #basil #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian and 3 others

1.33K Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐚𝐚𝐩𝐩𝐚𝐧 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟕/𝟏𝟎 (𝘿𝙞𝙨𝙩𝙧𝙞𝙗𝙪𝙩𝙚𝙙 𝙞𝙣 𝘾𝙖𝙣𝙖𝙙𝙖 𝙗𝙮 2𝙆𝙚𝙧𝙖𝙡𝙖 𝙀𝙣𝙩𝙚𝙧𝙩𝙖𝙞𝙣𝙢𝙚𝙣𝙩) പുതിയ ജോഷി ചിത്രവുമായി പൊലീസ് വേഷമിട്ട് സുരേഷ്ഗോപിയുടെ തിരിച്ചുവരവ്. അന്വേഷണത്തിനിടയിൽ കിട്ടുന്ന ഇരട്ടത്തല കത്തി. അതാണ് മുൻ സി ഐ അബ്രഹാം മാത്യു മാത്തനെ കഥയിലേക്ക് കൊണ്ട് വരുന്നത്. ആരാണ് കൊലപാതകി എന്നുള്ള അന്വേഷണത്തിനിടയിലും മാത്തനും കൊലപാതകിയും തമ്മിലുള്ള ബന്ധം അറിയാൻ നമ്മളും ആകാംഷാഭരിതരാകും. തുടരെ നടക്കുന്ന കൊലപാതകങ്ങൾ അന്വേഷിക്കുന്ന നീത പിള്ള അവതരിപ്പിക്കുന്ന എസിപി വിൻസി അബ്രഹാമിന്റെ കണ്ടെത്തലുകൾ മതിയാകാതെ വരുന്നു. തെളിവുകൾ ഒരു പഴയ കുറ്റവാളിയിലേക്ക് വിരൽ ചൂണ്ടുമ്പോൾ, ആ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥനും വിൻസിയുടെ പിതാവുമായ മാത്തൻ എന്ന പാപ്പൻ പോലീസിന്റെ ആവശ്യപ്രകാരം ഈ കേസിൽ ഒരു അഡ്വൈസർ ആയി വരുന്നു. ഇടതുകൈക്ക് ചലനശേഷിയില്ലാത്ത ഏബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനായി സുരേഷ് ഗോപിയും മൈക്കിളെന്ന വലംകൈയായി ഗോകുൽ സുരേഷും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് പാപ്പൻ. തന്റെ ജീവിതം മാറ്റിമറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലേക്കാണ് വിശ്രമജീവിതം നയിക്കുന്ന പാപ്പന്റെ സഹായം പൊലീസ് തേടുന്നത്. സംശയിക്കപ്പെടുന്ന കുറ്റവാളിയും പാപ്പനുമായുള്ള ബന്ധം എന്താണെന്ന് അറിയാൻ വിൻസി നടത്തുന്ന അന്വേഷണങ്ങളിൽ നിന്നാണ് പാപ്പന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പ്രേക്ഷകർ അറിയുന്നത്. ആദ്യപകുതിയിൽ ഈ ഇമോഷണൽ രംഗങ്ങൾക്കൊപ്പം കഥയും വികസിക്കുന്നു. ഒന്നാംപകുതിയേക്കാൾ പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നത് രണ്ടാംപകുതിയാണ്. ഇതുവരെ കാണാത്ത പുതുമയാർന്ന ട്വിസ്റ്റുകളും സസ്പെൻസുകളുമൊന്നും പാപ്പനിലില്ല. എങ്കിലും പകയും വാശിയും തുടർകൊലപാതകങ്ങളിലൂടെയുള്ള പകരം വീട്ടലുമൊക്കെയായി രണ്ടുമണിക്കൂർ അൻപതുമിനിറ്റ് കാണികളെ തിയറ്ററിൽ പിടിച്ചിരുത്തുകയാണ് പാപ്പൻ. മനുഷ്യനെ ന്നത് അടിസ്ഥാനപരമായി ഒരു മൃഗമാണെന്ന ഓർമപ്പെടുത്തലാണ് പാപ്പൻ ബാക്കിവയ്ക്കുന്നത്. ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് പാപ്പന്റെ മകളായ വിൻസിയാണ്. വിൻസി ഏബ്രഹാമെന്ന ഐപിഎസുകാരിയായി നീത പിള്ളയുടെ കയ്യടക്കമുള്ള പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈൈലൈറ്റ്. ഗോകുൽ സുരേഷും സുരേഷ് ഗോപിയും തമ്മിലുള്ള കെമിസ്ട്രി ഒന്നുകൂടി വികസിപ്പിച്ചാൽ രസകരമായേനേ. ‘പാപ്പൻ’ കണ്ടവർക്ക് ഒന്നുറപ്പിച്ചു പറയാം... ‘ഇത്തവണയും ജോഷി ചതിച്ചില്ലാശാനേ !' . . . #Paappan #PaappanMovie #SG #SureshGopi #NeethaPillai #Joshy #GokulSuresh #InvestigativeThriller #MalayalamMovie #SureshGopimovie #TMalayalamEntertainer #newmalayalammovie #2keralaentertainment #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis

Liked by sanoop ms and 3 others

248 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐎𝐫𝐮𝐭𝐡𝐞𝐞 (Malayalam- 2022) 𝗜𝗠𝗗𝗯 𝟗.𝟏/𝟭𝟬 തന്റെ സിനിമാജീവിതത്തിലേക്ക് ഒരു നീണ്ട കാലയളവിന് ശേഷം നവ്യ നായർ തിരികെ വന്നിരിക്കുന്നു. ഏതെങ്കിലും സിനിമയിൽ ഒരു സാധാരണ വേഷം ചെയ്ത് ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന് ഓർമ്മിപ്പിക്കാൻ അല്ല അവർ വന്നത്. വി കെ പ്രകാശിന്റെ ശക്തമായ ഒരു നായികാ കഥാപാത്രമായാണ് നവ്യ തിരിച്ചു വന്നിരിക്കുന്നത്. സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി എത്തുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കലക്‌ടർ ആണ് രാധാമണി (നവ്യനായർ). ഭർത്താവ് ഭർത്താവ് ശ്രീകുമാർ (സൈജു കുറുപ്പ്) ഗൾഫിൽ ഗ്രാഫിക് ഡിസൈനറാണ്. രണ്ടു മക്കളും ഭർത്താവിന്റെ അമ്മയുമാണ് രാധാമണിക്ക് ഒപ്പമുള്ളത്. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും സന്തുഷ്ടവും സമാധാനപൂർണവുമായ ജീവിതം. ഇതിനിടിയിൽ ഭർത്താവിന്റെ ഗൾഫിലെ ജോലി നഷ്ടപ്പെടുന്നു. അവിടെനിന്നു മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്രീകുമാർ. എന്നാൽ മകൾക്ക് സംഭവിക്കുന്ന ചെറിയൊരു അപകടം രാധാമണിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. ഈ പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ശ്രമം വലിയൊരു ചതിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിവിലേക്ക് രാധാമണിയെ എത്തിക്കുന്നു. അതിൽനിന്നു പുറത്തു കടക്കാൻ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ സംഘർഷങ്ങളിലേക്കാണ് അവളെ എത്തിക്കുന്നത്. MLA മാർക്ക് കോടികൾ വിലയിട്ട് റിസോട്ടിൽ പൂട്ടിയിടുമ്പോ നമ്മുടെ നാട്ടിൽ ജനാധിപത്യം വിളിപ്പനച്ചരക്കാകുന്നു. പണമുള്ളവന് അധികാരവും നീതിയും തന്റെ ഇഷ്ടപ്രകാരം തീരുമാനിക്കുന്നു, ഈ ഒരു അവസ്ഥയിലാണ് രക്ഷകനായി SI ആയ ആന്റണിയുടെ (വിനായകൻ) വരവ്. നിയമത്തിലുള്ള രാഷ്രീയ ഇടപെടലുകൾ അയാളെ വെറും നോക്കുകുത്തിയാക്കുന്നതിലുള്ള സംഘർഷം അയാളിൽ എപ്പോഴും ഉണ്ട്. ആ ഒരു അവസ്ഥയിൽ നിസ്സഹായയായ നായികയെ സഹായിക്കാൻ അയാൾ ചെയ്യുന്ന ചെയ്തികളാണ് സിനിമയുടെ ക്ലൈമാക്സ്. ഒരു കുടുംബ ചിത്രമെന്ന രീതിയിൽ മുന്നോട്ട് പോയ ആദ്യ പകുതിയ്ക്ക് ശേഷം ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം കെെവരുന്നുണ്ട് ക്ലെെമാക്സിനോട് അടുക്കുമ്പോൾ ചിത്രം കൂടുതൽ ആകാംഷഭരിതമാകുന്നുണ്ട്. നീതി ഔദാര്യമല്ല, മറിച്ച് അവകാശമാണെന്ന് പറഞ്ഞു വയ്ക്കാനും ചിത്രത്തിനാകുന്നുണ്ട്. . . #navyanair #vinayakan #Oruthee #orutheemovie #newmalayalammovie #OTTrelasedmovies #smanoramamax #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #VKprakash #review #orutheereview #orutheemoviereview

Liked by Sen de ambro Ambrose and 3 others

1 Comments 313 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 12th Man (2022 Malayalam) IMDb 8.2/10 വീണ്ടുമൊരു ജീത്തു ജോസഫ്-ലാലേട്ടൻ ക്രൈം ത്രില്ലർ!! അടിമുടി ത്രില്ലർ സ്വഭാവമുള്ള സിനിമയാണെന്ന് ട്രെയ്‌ലർ കണ്ടപ്പോഴേ ഏല്ലാവർക്കും മനസ്സിലായിരുന്നു. എന്നാൽ സെക്കന്റ് ഹാഫിൽ ഇത്രയും ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചു കാണില്ല. ഒരു റിസോർട്ടിൽ പാർട്ടി ആഘോഷിക്കാൻ എത്തുന്ന 7 സുഹൃത്തുക്കളും അവരുടെ ഭാര്യമാരും ചേർന്ന 11 പേരുടെ സംഘം. ആ കൂട്ടത്തിനിടെ ലാലേട്ടൻ തൻ്റെ ഒരു 'സ്ഥിരം കള്ളുകുടിയൻ കഥാപാത്രമായി' എത്തുന്നു. അവരെയെല്ലാവരെയും വെറുപ്പിച്ചു അവിടെ നിന്ന് പോകുന്ന ആ കഥാപാത്രമാണ് രണ്ടാം പകുതിയിലെ ആദ്യ ട്വിസ്റ്റ്. ആ പാർട്ടിയിൽ അവർ നടത്തുന്ന ഒരു സീരിയസ് ആയ ഗെയിം ആണ് എല്ലാത്തിനും തുടക്കം. എല്ലാവർക്കും ഒരു മണിക്കൂറിൽ വരുന്ന കോളുകളും മെസ്സേജുകളും എല്ലാവരുടെയും മുന്നിൽ വെച്ച എടുക്കുക എന്നാണ് ആ ഗെയിം. തുടക്കത്തിൽ ചെറിയ പൊട്ടലും ചീറ്റലും മാത്രമായിരുന്നു കണ്ടതെങ്കിൽ ഗെയിം തീരാൻ 10 മിനിറ്റ് ബാക്കി ഉള്ളപ്പോൾ ഒരാൾക്ക് വന്ന ഒരു കോൾ ആയിരുന്നു എല്ലാം മാറ്റി മറിച്ചത്. ആ കോളിൽ കേട്ടത് അവരെ എല്ലാവരെയും ബാധിക്കുന്ന ഒരു അപ്രിയ സത്യമായിരുന്നു. അടുത്ത മണിക്കൂറിൽ ആ കൂട്ടത്തിലെ ഒരാൾ മരിക്കുകയും സ്വാഭാവികമായി അവർ എല്ലാവരും സംശയപ്പെടുകയും ചെയുന്നു. ഒരു ഒരു മുറിയിലെ മേശക്ക് ചുറ്റും എല്ലാവരെയും ഇരുത്തി 'അഗത ക്രിസ്റ്റിയുടെ' കുറ്റാന്വേഷണ രീതിയായ, ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും കഥകൾ കേട്ടാണ് കഥാനായകൻ കുറ്റവാളിയെ കണ്ടെത്തുന്നത്. അടച്ചിട്ട മുറിയിലിരിക്കുന്ന പത്തുപേരുടെ ഫോണുകൾ, അവർക്കു വരുന്ന കോളുകളും വാട്സാപ് സന്ദേശങ്ങളും വഴി കഥ വികസിപ്പിക്കുകയാണ് പിന്നീടങ്ങോട്ട്. ഓരോരുത്തരുടെയും കഥകൾ കേൾക്കുമ്പോ നമുക്ക് ആരെ സംശയിക്കണം എന്നൊരു കൺഫ്യൂഷൻ ഉണ്ടാകും. എന്നാൽ അടുത്ത ട്വിസ്റ്റിൽ അത് മാറും. പ്രേക്ഷകനെ സസ്പെൻസ് തന്ന് ഞെട്ടിക്കാൻ വീണ്ടും മടി കാണിക്കാതെ ഗംഭീരമായ തിരക്കഥയിലൂടെ പ്രേക്ഷകനെ ചിന്തിപ്പിച്ച് ഒടുവിൽ ഭംഗിയായി അത് അവസാനിപ്പിക്കുന്നുണ്ട്. രണ്ടാം പകുതി ഒരു 'കോർട് ഡ്രാമ' പോലെയാണെങ്കിലും നമ്മൾക്ക് അത് തോന്നാതിരിക്കാൻ സഹായിച്ചത് ചിത്രത്തിലെ എഡിറ്റിങ്ങാണ്. ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഇന്റർക്കട്ടിൽ എത്ര കൃത്യമാണ് സംവിധായകന്റെയും എഡിറ്ററിന്റെയും പ്രീ - ഡിസ്കഷൻ എന്ന് നമുക്ക് ഇതിൽ മനസിലാകും. ഉണ്ണി മുകുന്ദൻ മുതൽ അനു മോഹൻ വരെയുള്ള യുവതാരങ്ങളും അനുശ്രീ മുതൽ അനു സിത്താര വരെയുള്ള നായികമാരും തങ്ങളുടെ റോളുകൾ ഓവർ ആക്കാതെ കൃത്യമായി ചെയ്തിട്ടുണ്ട്. Available in Disney+ Hotstar . . . #12thman #12thmanmovie #mohanlal #lalettan #newmalayalammovie #OTTreleasedmovies #disney+hotstar #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis

Liked by Arjun Leo and 2 others

637 Views

1 year ago

MalayalisNearMe Official

Post

Liked by Robin Cherian and 2 others

285 Views

2 years ago

MalayalisNearMe Official

Post

𝙆𝙒 𝙩𝙖𝙡𝙠𝙞𝙚𝙨 𝙥𝙧𝙚𝙨𝙚𝙣𝙩𝙨 𝐌𝐚𝐥𝐥𝐮 𝐂𝐢𝐧𝐞𝐩𝐡𝐢𝐥𝐞𝐬 𝐨𝐟 𝐂𝐚𝐧𝐚𝐝𝐚 Winner of Day 5: Smitha Joseph Answer: Sudheer Paravoor 𝑻𝒉𝒊𝒔 𝒊𝒔 𝒂𝒘𝒆𝒔𝒐𝒎𝒆! 𝒀𝒐𝒖’𝒓𝒆 𝒂𝒘𝒆𝒔𝒐𝒎𝒆! . . #jayajayajayajayahey #jayajayajayajayaheymovie #jayajayajayajayaheyfilm #basiljoseph #basil #darshana #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #jayajayareview #KWtalkies

Liked by Thasreef K and 1 others

216 Views

1 year ago

Showing results 1 12 of 85