🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿
𝐉𝐚𝐲𝐚 𝐉𝐚𝐲𝐚 𝐉𝐚𝐲𝐚 𝐉𝐚𝐲𝐚 𝐇𝐞𝐲
𝐈𝐌𝐃𝐛 𝟖.𝟓/𝟏𝟎⭐
𝗠𝗡𝗠 𝗿𝗮𝘁𝗶𝗻𝗴 𝟴.𝟳/𝟭𝟬
ധരിക്കാൻ ചേട്ടൻ ഇട്ടുപഴകിയ ഉടുപ്പ്, പഠിക്കാൻ ചേട്ടൻ അലക്ഷ്യമായി കൈകാര്യം ചെയ്ത് മുഷിഞ്ഞ താളുകളുള്ള പുസ്തകം, കളിയ്ക്കാൻ ചേട്ടൻ കളിച്ചുമടുത്ത കളിപ്പാട്ടം, ചേട്ടനേക്കാൾ കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാത്തവൾ എന്നിങ്ങനെ 'ടോക്സിക് രക്ഷാകർത്താക്കളിൽ' തുടങ്ങി സ്ത്രീ സ്വാതന്ത്ര്യം പ്രസംഗിക്കുന്ന 'ടോക്സിക് എട്ടായിയിൽ' നീങ്ങി, വീട്ടിലെ അമ്മയും സഹോദരിയും പോലും തന്റെ ഇഷ്‌ടപ്രകാരമേ ജീവിക്കാവൂ എന്ന് നിശ്ചയിച്ചു നടക്കുന്ന 'ടോക്സിക്' ഭർത്താവിലാണ് ഈ സിനിമ ചെന്ന് നിൽക്കുന്നത്.
കൊല്ലത്തെ കശുവണ്ടിക്കമ്പനിയിലെ ജോലിക്കാരന്റെ രണ്ടാമത്തെ കുട്ടിയായി ജനിച്ച ജയയ്ക്ക് ആ പേര് മൂത്തകുട്ടിയുടെ പേരുമായി മാച്ച് ആവാൻ വേണ്ടിയാണ്. സ്വന്തം ഇഷ്ടങ്ങൾ ഒക്കെ തന്നെയും കുടുംബത്തിലെ അമ്മാവൻമാരുടെ തീരുമാനത്തിൽ ഉപേക്ഷിക്കേണ്ടി വരുന്ന ജയയെ 'രാജ് ഭവനിലെ' 'പഞ്ച പാവമായ' രാജേഷ് വിവാഹം കഴിക്കുന്നു . കുടുംബം പുലർത്തുന്നതു കാരണം ആ 'പാവം' (എന്ന് വിളിക്കപ്പെടുന്ന) മകൻ പറയുന്നതെന്തും മറുവാക്കില്ലാതെ കേൾക്കാൻ അവിടെയും ഇവിടെയുമായി പഴിചാരുമെങ്കിലും, സ്വന്തം അമ്മയേക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും, അവളെ ഏറെ മനസ്സിലാക്കുന്ന നാത്തൂനും ജയയ്ക്ക് തെല്ലൊരു ആശ്വാസമാണ്. എന്നാൽ ദിവസങ്ങൾ കഴിയും തോറും അവസ്ഥ മോശമാവുകയും തുടരെ തുടരെ ജയയുടെ കവിളിൽ 'പാവം' രാജേഷിന്റെ കൈ പതിയുകയും ചെയ്യുന്നു. 'എനിക്കിവിടെ പറ്റുന്നില്ല' എന്ന് കരഞ്ഞു പറയാൻ അവർ ആദ്യം ആശ്രയിക്കുന്ന അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവർ കൈമലർത്തി 'ചെണ്ടയ്ക്ക് നിത്യവും മണ്ടയ്ക്ക് കൊട്ട്' കിട്ടുന്നതാണ് ഉത്തമയായ ഭാര്യ എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോൾ, പാവം പെൺകുട്ടി എന്ത് ചെയ്യും? മികച്ച വിദ്യാഭ്യാസമോ തൊഴിലോ പോലും അവൾക്കില്ലെങ്കിലോ? ഈ ചിന്തകൾക്കിടയിൽ അവൾക്ക് കിട്ടുന്ന ഒരു അടിയിൽ നിന്നാണ് സിനിമയുടെ ട്വിസ്റ്റ്.
വളരെ ഗൗരവമേറിയ വിഷയം നർമ്മത്തിൽ ചാലിച്ചാണ് സംവിധായകനും കഥാകൃത്തും പറഞ്ഞിരിക്കുന്നത്. ഷൈജു ദാമോദരന്റെ കമന്ററിയിൽ ഒരു കുടുംബ സീൻ നിങ്ങൾക്ക് ഊഹിക്കാമോ....എങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ ചിരിക്കാൻ പോകുന്നത് ഈ സീനിൽ ആയിരിക്കും.
വിന്റേജ് കാലത്തെ ശ്രീനിവാസൻ–പാർവതി, ശ്രീനിവാസൻ–ഉർവശി സിനിമകൾ പണ്ട് തിയറ്ററുകളിൽ സൃഷ്ടിച്ച ഓളം ഓളം സൃഷ്ടിക്കുകയാണ് ‘ജയ ജയ ജയ ജയ ഹേ’. ആ കാലത്തെ സിനിമകളിൽ എല്ലാം ക്ഷമിക്കുന്ന 'ഉത്തമ ഭാര്യ'യെ നിങ്ങൾ കണ്ടു എങ്കിൽ ഇവിടെ കാലത്തിനനുസരിച്ചു ചെറിയ 'ഒരു വലിയ മാറ്റം' ഉണ്ട്.
ജയയുടെ ആറ്റിട്യൂട് ആണ് ഈ സിനിമയുടെ നട്ടെല്ല്. ദർശനയുടെ അഭിനയ മികവ് ഇതിൽ സ്പഷ്ടമാണ്. ജാനേ മൻ, പാൽ തൂ ജാൻവർ സിനിമകളുടെ ഹാങ്ങോവർ ഇല്ലാതെ രാജേഷിനെ ബേസിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കളുടെയും പ്രകടനം ഒന്നിനൊന്നു മെച്ചം തന്നെയാണ്.
.
Follow on the Malayalis Near Me social media app! 🌐
.
👉Download the Malayalis Near Me social media app! ✅
onelink.to/8ebmga
.
.
.
#jayajayajayajayahey #jayajayajayajayaheymovie #jayajayajayajayaheyfilm #basiljoseph #basil #darshana#jayajayajayajayaheyreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #jayajayajayajayaheymoviereview #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #jayajayareview
Liked by Robin Cherian and 3 others
1.33K Views