#palthujanwarmovie

MalayalisNearMe Official

Post

ഓണക്കാല റിലീസുകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാല്‍തു ജാന്‍വര്‍ തിയറ്ററുകളിൽ!!! Bookings started! . . For tickets visit : kwtalkies.com, cineplex.com, landmarkcinemas.com, film.cahttps://linktr.ee/kwtalkies #KWTalkies #Palthujanwar #Thallumaala #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #basiljoseph #MalayalamMovie #basil #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian and 3 others

1.33K Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐚𝐥𝐭𝐡𝐮 𝐉𝐚𝐧𝐰𝐚𝐫 (2022- 𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎) IMDb 9.4/10⭐ (𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒊𝒏 𝑪𝒂𝒏𝒂𝒅𝒂 𝒃𝒚 𝑲𝑾 𝑻𝒂𝒍𝒌𝒊𝒆𝒔) 𝐂𝐥𝐢𝐜𝐤 𝐭𝐨 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐭𝐨𝐝𝐚𝐲: kwtalkies.com, cineplex.com, landmarkcinemas.com, film.cahttps://linktr.ee/kwtalkies അനിമേറ്ററിൽ നിന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറിലേക്ക്. പ്രസൂൺ എന്ന യുവ അനിമേഷൻ കമ്പനി സംരംഭകൻ തൻ്റെ ജീവിത പ്രശ്നങ്ങൾ കൊണ്ടും അച്ഛൻ്റെ മരണശേഷം കിട്ടുന്ന ജോലി ആയതു കൊണ്ടും ഒട്ടും താല്പര്യമില്ലാതെ കണ്ണൂരിലെ കുടിയാന്മല എന്ന സ്ഥലത്തെ മൃഗാശുപത്രിയിൽ ജോലിക്കായി വരുന്നു. തന്റെ സുഹൃത്തായ സ്റ്റെഫിയുടെ സഹായത്തോടെ ഈ ജോലിയിൽ താല്പര്യം കണ്ടെത്തി തുടങ്ങുന്ന പ്രസൂൽ തന്റെ ശ്രദ്ധക്കുറവ് മൂലം കേരളാ പോലീസിന്റെ ഒരു സ്‌നിഫർ ഡോഗിൻ്റെ മരണത്തിനു കാരണമാകുന്നതോടെയാണ് കഥയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഒരു മുഴുനീള നായക കഥാപാത്രമായി ബേസിൽ ജോസഫ് അഭിനയിച്ച ആദ്യ സിനിമയാണിത്. എന്നാൽ സംവിധായകൻ്റെയൊപ്പം ഒരു നടൻ്റെ റോളും തനിക്ക് ഭംഗിയായി കൈകാര്യം ചെയ്യാനറിയാം എന്ന് ബേസിൽ വീണ്ടും തെളിയിച്ചു. എനർജിഅപ്പ് എന്നൊരു മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ ഏജൻറ് കൂടിയായി ജോലി ചെയുന്ന മൃഗ ഡോക്ടറായി ഷമ്മി തിലകൻ തകർത്തു. മൊട്ടയടിച്ചു ക്ലീൻ ഷേവ് ചെയ്ത അദ്ദേഹത്തെ കാണുമ്പോ മൂക്കില്ലാ രാജ്യത്തെ തിലകനെ ഓർമ്മ വരും. ഓർമക്കുറവുള്ള, ഒരു ഉത്തരവാദിത്വവും ഇല്ലാത്ത അവസരത്തിനൊപ്പിച്ചു കാലുമാറുന്ന ഒരു രസികൻ വാർഡ് മെമ്പറായി ഇന്ദ്രൻസ് മികച്ച ഒരു പ്രകടനം തന്നെ കാഴ്ച വെച്ചു. മറ്റൊരു സംവിധായകനായ ജോണി ആൻറണിയുടെ കഥാപാത്രം വളരെ റിയലിസ്റ്റിക് ആയിരുന്നു. കണ്ടു തീർന്നപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തന്ന, അറിയാതെ തന്നെ മുഖത്ത് ചിരി വിരിഞ്ഞ സിനിമയാണ് പാൽതു ജാൻവർ. ആദ്യ കാഴ്ചയിൽ വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന എന്നാൽ ഒരുപാട് കാര്യങ്ങൾ പറയുന്നതാണ് ഈ സിനിമ. ഒരു ചെറിയ സ്ഥലത്ത് നടക്കുന്ന കുറച്ച് മനുഷ്യരുടേയും മൃഗങ്ങളുടേയും കഥയാണിത്.. . . . #KWTalkies #Palthujanwar #Thallumaala #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #basiljoseph #MalayalamMovie #basil #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Vishnuprasad Vijayan and 1 others

211 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐎𝐭𝐭𝐮 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝑰𝑴𝑫𝒃 8.5/10⭐ വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയോടുള്ള ഇഷ്ടത്തിന്റെ പേരിലാണ് അച്ഛൻ, മകനു ഫെലിനി എന്ന പേരു നൽകിയത് എന്ന് കേട്ടിട്ടുണ്ട്. അച്ഛൻ ഫെല്ലിനിയുടെ ആരാധകനായിരുന്നെങ്കിൽ മകൻ ടി.പി. ഫെല്ലിനി സ്പാഗെറ്റി വെസ്റ്റേണ്‍ ജോണർ സിനിമകളുടെ തലതൊട്ടപ്പനായ ഇറ്റാലിയൻ സംവിധായകൻ സെർജിയോ ലിയോണിന്റെ ആരാധകനാണ്. അമേരിക്കയിലെ ആഭ്യന്തര യുദ്ധ കാലത്ത് കാണാതായ സ്വർണ്ണത്തിനു വേണ്ടി മൂന്നു പേർ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അദ്ദേഹത്തിന്റെ ‘ദ് ഗുഡ്, ദ് ബാഡ് ആൻഡ് അഗ്ലി’ എന്ന ക്ലാസിക്കിന്റെ റഫറൻസോടെയാണ് ഒറ്റ് കഥ പറഞ്ഞു തുടങ്ങുന്നത്. വെസ്റ്റേൺ ഗ്യാങ്സ്റ്റാർ സിനിമകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടു നിർമ്മിക്കപ്പെട്ടിട്ടുള്ള സമകാലിക തമിഴ് സിനിമകളുടെ ഛായയാണ് ‘ഒറ്റി’നുള്ളത്. മുംബൈയാണ് കഥയുടെ പശ്ചാത്തലം. മുംബൈയിൽ നിന്ന് ഗോവ വഴി മംഗുളുരുവിലേക്കുള്ള യാത്രയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കിച്ചുവിനെയും അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന ദാവൂദിനെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നത് വളരെ സ്വാഭാവികതയോടെയാണ്. കാമുകിയായ കല്യാണിയുടെ (ഈഷ റെബ്ബ) ആഗ്രഹമനുസരിച്ച് സ്വീഡനിലേക്ക് കുടിയേറണമെന്ന ലക്ഷ്യവുമായി നടക്കുന്നയാളാണ് ചാക്കോച്ചന്‍റെ കിച്ചു. അതിനായി വേണ്ടിവരുന്ന ഭാരിച്ച ചെലവ് എങ്ങനെ കണ്ടെത്തും എന്ന ആശയക്കുഴപ്പത്തിലുമാണ് അയാള്‍. അതിനിടെ വൻ ‍ തുകയുടെ വാഗ്‍ദാനവുമായി തന്നെ തേടിയെത്തുന്ന നിഗൂഢമായ ഒരു മിഷൻ സ്വീകരിക്കാൻ അയാള്‍ രണ്ടും കല്‍പ്പിച്ച് തീരുമാനിക്കുകയാണ്. മുൻപ് നടന്ന ഒരു ഗ്യാങ് വാറിനു ശേഷം ഓര്‍മ്മനഷ്ടം നേരിടുന്ന ഡേവിഡില്‍ നിന്നും ചിലത് ചികഞ്ഞ് പരിശോധിക്കുക എന്നതാണ് കിച്ചു പൂര്‍ത്തിയാക്കേണ്ട മിഷൻ ‍. രണ്ടു റൊമാന്റിക് നായകന്മാരുടെ ആക്ഷൻ ഹീറോ പരിവേഷമാണ് ഒറ്റിൽ കാണാനാവുക. കുഞ്ചാക്കോ ബോബന്റെ ഫൈറ്റ് സീനുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ആദ്യമായിട്ടാണ് ചാക്കോച്ചൻ ഇതു പോലെ മിന്നുന്ന ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസിയാണ് ഫെല്ലിനി ടി പി ലക്ഷ്യമാക്കുന്നതെന്ന് ചിത്രത്തിന്‍റെ ടൈറ്റില്‍സിലൂടെ വ്യക്തമാവുന്നുണ്ട്. അതിന്‍റെ രണ്ടാം ഭാഗമാണ് ഒറ്റ്. ചിത്രം വിജയിക്കുന്നപക്ഷം ഒന്നാം ഭാഗവും മൂന്നാം ഭാഗവും എത്തും. ക്ലൈമാക്സിലെ ട്വിസ്റ്റ് ആണ് ഇനിയുള്ള ഭാഗങ്ങളിലേക്കുള്ള 'കീ' എന്ന് വേണം പറയാൻ. . . . #Kunjackoboban #Ottu #Ottumovie #Chackochan #Aravindswamy #Newmovies #Ottureview #Ottumoviewreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

189 Views

1 year ago

Showing results 1 3 of 3