#malayalamentertainer

MalayalisNearMe Official

Post

ഓണക്കാല റിലീസുകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാല്‍തു ജാന്‍വര്‍ തിയറ്ററുകളിൽ!!! Bookings started! . . For tickets visit : kwtalkies.com, cineplex.com, landmarkcinemas.com, film.cahttps://linktr.ee/kwtalkies #KWTalkies #Palthujanwar #Thallumaala #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #basiljoseph #MalayalamMovie #basil #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian and 3 others

1.33K Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐚𝐥𝐭𝐡𝐮 𝐉𝐚𝐧𝐰𝐚𝐫 (2022- 𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎) IMDb 9.4/10⭐ (𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒊𝒏 𝑪𝒂𝒏𝒂𝒅𝒂 𝒃𝒚 𝑲𝑾 𝑻𝒂𝒍𝒌𝒊𝒆𝒔) 𝐂𝐥𝐢𝐜𝐤 𝐭𝐨 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐭𝐨𝐝𝐚𝐲: kwtalkies.com, cineplex.com, landmarkcinemas.com, film.cahttps://linktr.ee/kwtalkies അനിമേറ്ററിൽ നിന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറിലേക്ക്. പ്രസൂൺ എന്ന യുവ അനിമേഷൻ കമ്പനി സംരംഭകൻ തൻ്റെ ജീവിത പ്രശ്നങ്ങൾ കൊണ്ടും അച്ഛൻ്റെ മരണശേഷം കിട്ടുന്ന ജോലി ആയതു കൊണ്ടും ഒട്ടും താല്പര്യമില്ലാതെ കണ്ണൂരിലെ കുടിയാന്മല എന്ന സ്ഥലത്തെ മൃഗാശുപത്രിയിൽ ജോലിക്കായി വരുന്നു. തന്റെ സുഹൃത്തായ സ്റ്റെഫിയുടെ സഹായത്തോടെ ഈ ജോലിയിൽ താല്പര്യം കണ്ടെത്തി തുടങ്ങുന്ന പ്രസൂൽ തന്റെ ശ്രദ്ധക്കുറവ് മൂലം കേരളാ പോലീസിന്റെ ഒരു സ്‌നിഫർ ഡോഗിൻ്റെ മരണത്തിനു കാരണമാകുന്നതോടെയാണ് കഥയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഒരു മുഴുനീള നായക കഥാപാത്രമായി ബേസിൽ ജോസഫ് അഭിനയിച്ച ആദ്യ സിനിമയാണിത്. എന്നാൽ സംവിധായകൻ്റെയൊപ്പം ഒരു നടൻ്റെ റോളും തനിക്ക് ഭംഗിയായി കൈകാര്യം ചെയ്യാനറിയാം എന്ന് ബേസിൽ വീണ്ടും തെളിയിച്ചു. എനർജിഅപ്പ് എന്നൊരു മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ ഏജൻറ് കൂടിയായി ജോലി ചെയുന്ന മൃഗ ഡോക്ടറായി ഷമ്മി തിലകൻ തകർത്തു. മൊട്ടയടിച്ചു ക്ലീൻ ഷേവ് ചെയ്ത അദ്ദേഹത്തെ കാണുമ്പോ മൂക്കില്ലാ രാജ്യത്തെ തിലകനെ ഓർമ്മ വരും. ഓർമക്കുറവുള്ള, ഒരു ഉത്തരവാദിത്വവും ഇല്ലാത്ത അവസരത്തിനൊപ്പിച്ചു കാലുമാറുന്ന ഒരു രസികൻ വാർഡ് മെമ്പറായി ഇന്ദ്രൻസ് മികച്ച ഒരു പ്രകടനം തന്നെ കാഴ്ച വെച്ചു. മറ്റൊരു സംവിധായകനായ ജോണി ആൻറണിയുടെ കഥാപാത്രം വളരെ റിയലിസ്റ്റിക് ആയിരുന്നു. കണ്ടു തീർന്നപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തന്ന, അറിയാതെ തന്നെ മുഖത്ത് ചിരി വിരിഞ്ഞ സിനിമയാണ് പാൽതു ജാൻവർ. ആദ്യ കാഴ്ചയിൽ വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന എന്നാൽ ഒരുപാട് കാര്യങ്ങൾ പറയുന്നതാണ് ഈ സിനിമ. ഒരു ചെറിയ സ്ഥലത്ത് നടക്കുന്ന കുറച്ച് മനുഷ്യരുടേയും മൃഗങ്ങളുടേയും കഥയാണിത്.. . . . #KWTalkies #Palthujanwar #Thallumaala #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #basiljoseph #MalayalamMovie #basil #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Vishnuprasad Vijayan and 1 others

211 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 Corona Papers (2023- Malayalam) IMDb 8.5/10⭐ MNM rating 7.5/10 മോഹൻലാലും കോമഡിയുമില്ലാത്ത ഒരു പ്രിയദർശൻ സിനിമയാണ് കൊറോണ പേപ്പേഴ്സ്. ടൗൺ സ്റ്റേഷനിൽ ജോലിക്കു ചേരാനെത്തുന്ന പൊലീസുകാരൻ. തിരക്കുള്ള ബസ്സിൽവച്ച് അയാളുടെ സർവീസ് റിവോൾവർ പോക്കറ്റടിക്കപ്പെടുന്നു. ആ റിവോൾവർ അന്വേഷിച്ചു നടക്കുന്നതിനിടെ നഗരത്തെ നടുക്കിയ കുറ്റകൃത്യത്തിൽ ആ റിവോൾവർ ഉപയോഗിക്കപ്പെടുന്നു. കുറ്റവാളിയിലേക്ക് എത്തിച്ചേരാൻ പൊലീസ് എങ്ങനെ യാത്ര ചെയ്യുന്നു എന്നതിനൊപ്പം നാല് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു എൻകൗണ്ടറിനെ ചുറ്റിപ്പറ്റിയുള്ള കഥയും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ട്. ജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ 'Stray Dog' എന്ന സിനിമയുടെ തമിഴ് റീമേക് ആയ '8 തോട്ടകൾ' എന്ന സിനിമയുടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. എന്നാൽ കന്നഡ തെലുഗ് റീമേക്കുകളെ അപേക്ഷിച്ച് വളരെ മികച്ച രീതിയിൽ തന്നെ പ്രിയദർശൻ ഈ സിനിമയെടുത്തിട്ടുണ്ട്. അടിമുടി ഒരു സിദ്ധിക്ക് സിനിമയാണ് ഇത്. തന്റെ സ്വന്തം ശൈലിയിൽ തനിക്ക് കിട്ടിയ റോൾ ഷൈൻ ടോം ചാക്കോ തകർത്തിട്ടുണ്ട്. വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയിട്ടും രൂപം കൊണ്ട് മാത്രമാണ് ഷെയിൻ അതിനോട് നീതി പുലർത്തിയത്. ഒരു എസ് ഐ കഥാപാത്രം ആയിരുന്നിട്ടും താൻ മുൻപ് ചെയ്ത കൊച്ചി ഫ്രീക്കൻ റോളുകളുടെ ഒരു അതിപ്രസരം ഇവിടെയും കാണാം. ഇനി വരും നാളുകളിൽ ഷെയിൻ ഇനിയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ കാണട്ടെ. സന്ധ്യ ഷെട്ടിയുടെ ഉശിരൻ പോലീസ് റോൾ എടുത്തു പറയേണ്ട ഒന്നാണ്. പ്രേക്ഷകരുടെ ഒരു ഇഷ്ട താരത്തിന്റെ അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടതാണ്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #coronapapers #coronapapersmovie #shanenigam #shinetomchacko #coronapapersreview #coronapapersmoviereview #moviereviews #6malayalammovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Alotious K

199 Views

1 year ago

MalayalisNearMe Official

Post

രക്തരൂക്ഷിതമായ പോരാട്ടം, ഇരകളായി കുറേ മനുഷ്യർ; വെറും ഇടിപ്പടമല്ല തുറമുഖം Book your tickets today!! . . #thuramukham #thuramukhammovie #nivinpauly #arjunashokan #thuramukhamreview #thuramukhammoviereview #moviereviews #malayalammovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Jineesh Gk

161 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐑𝐎𝐌𝐀𝐍𝐂𝐇𝐀𝐌 (𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟏/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖/𝟏𝟎 2007 ൽ ബാംഗ്ളൂരിന്റെ ഒരറ്റത്തു താമസിച്ചിരുന്ന, ഈ സിനിമയുടെ സംവിധായകൻ കൂടിയായ ജിത്തു മാധവന്റെയും ആറ് കൂട്ടുകാരുടെയും ജീവിതത്തിൽ നടന്ന സംഭവങ്ങൾ കുറച്ചു ഭാവനയും ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമയിൽ. പല ചെറിയ ജോലികളും തൊഴിലന്വേഷണങ്ങളുമായി തങ്ങളുടെ ബാംഗ്ലൂർ ലൈഫ് 'അടിച്ചുപൊളിച്ചു' ജീവിച്ച അവരിൽ ഒരാൾ ഒരിക്കൽ ഒരു ഓജോ ബോർഡ് ഉണ്ടാക്കി. എന്നാൽ വിചാരിച്ച പോലെ പ്രേതം വരാതിരുന്നതോടെ അവരെ പറ്റിക്കാനായി അയാൾ ചെറിയ ഒരു സൂത്രം കാണിക്കുന്നു. അത് മനസിലായ ആ കൂട്ടത്തിലെ ഒരാൾ കൂടെ അയാളോടൊപ്പം ചേരുന്നതോടെ മറ്റുള്ളവരെ അവർ 'അനാമിക' എന്നൊരു പ്രേതം വന്നു എന്ന് എളുപ്പത്തിൽ വിശ്വസിപ്പിക്കുന്നു. എന്നാൽ ഒരുസമയം മറ്റുള്ളവർ ഓജോ ബോർഡിൽ കളിക്കുന്നതോടെ അവർ മനസിലാക്കി ഈ ഓജോ ബോർഡ് വഴി യഥാർത്ഥത്തിൽ 'അനാമിക' വന്നു എന്ന്. പിന്നീടങ്ങോട്ട് അത്രയും നേരം കോമഡി ട്രാക്കിൽ പോയിക്കൊണ്ടിരുന്ന സിനിമ പെട്ടന്ന് ഒരു ഹൊറർ മോഡ് കൈവരിക്കുകയാണ്. അഭിനേതാക്കളുടെ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും ഒത്തുചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു മികച്ച അനുഭവം. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്. പടം കണ്ടിറിങ്ങിയവരുടെ മനസ്സിൽ ആ പഴയ ബാച്‌ലർ ലൈഫ് ഓര്‍മകളും നിറഞ്ഞു നിൽക്കും. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ്, സജിൻ ഗോപു തുടങ്ങിയവർ മാത്രമാണ് സിനിമയിൽ പരിചിതമായ മുഖങ്ങൾ. ബാക്കിയെല്ലാവരും അപ്പൂപ്പൻ ആൻഡ് ബോയ്സ്, ഒതളങ്ങതുരുത്ത് തുടങ്ങിയ വെബ് സീരീസുകളിലും മറ്റുമൊക്കെ കണ്ട് പരിചയമുള്ള അഭിനേതാക്കളാണ്. ഇവരെല്ലാവരും ചേർന്ന് ഒരു അസ്സൽ ചിരി വിരുന്നാണ് രോമാഞ്ചത്തിലൂടെ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷം വന്നിരിക്കുന്നൊരു ഹൊറർ കോമഡി കൂടിയാണ് സിനിമ. . Follow Malayalis Near Me for more reviews! 🌐 Book your tickets from ww.kwtalkies.com . https://www.instagram.com/malayalisnearme.ca/. . . #romancham #romanchammovie #soubinsahir #soubin #romanchamreview #romanchammoviereview #moviereviews #guppymovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Jithin Parakka

198 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐍𝐀𝐍𝐏𝐀𝐊𝐀𝐋 𝐍𝐄𝐑𝐀𝐓𝐇 𝐌𝐀𝐘𝐀𝐊𝐀𝐌 (𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟗/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖.𝟓/𝟏𝟎 ഒരു നാടക കമ്പനിയുടെ മുതലാളിയായ ജെയിംസും സഹപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമായി വേളാങ്കണ്ണി സന്ദർശിച്ചു മടങ്ങുന്നു. പണത്തിന്റെയും ചിലവുകളുടെയും കാര്യത്തിൽ കണിശക്കാരനായ ജയിംസിന്റെ ഈ സ്വഭാവം എല്ലാവർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിലും ആരുംപ്രതികരിക്കുന്നില്ല. ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ബസിൽ തന്നെ ഒരു ഉച്ചമയക്കത്തിൽ ആയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിനു നടുവിലൂടെ ബസ് കടന്നു പോകുന്നത്. ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്ന ജെയിംസ് ബസ് നിർത്താൻ ആവശ്യപ്പെടുന്നു. എല്ലാവരും ഉറങ്ങുമ്പോൾ ബസിൽ നിന്ന് പെട്ടന്ന് ഇറങ്ങി ഒരു പാടത്തിനു നടുവിലൂടെ നടന്നു നീങ്ങിയ ജെയിംസ് എത്തിയത് ഒരു ഉൾഗ്രാമത്തിലായിരുന്നു. ഒരു ആലോചനയുമില്ലാതെ ഒരു വീട്ടിലേക്ക് കയറിച്ചെന്നു ആ വീട്ടുകാരോട് ആ വീട്ടിലെ ഗൃഹനാഥനായിരുന്ന സുന്ദരം എന്ന ആളായി പെരുമാറാൻ തുടങ്ങിയ ജെയിംസിനെ ആ വീട്ടുകാരോടൊപ്പം പ്രേക്ഷകരും ഞെട്ടലോടെ നോക്കിക്കാണുന്നു. ജെയിംസ് എന്ന മനുഷ്യനിൽ നിന്ന് സുന്ദരം എന്ന മനുഷ്യനിലേക്കുള്ള ട്രാൻസ്ഫോർമേഷൻ അനായാസമായി മമ്മൂട്ടി സ്‌ക്രീനിൽ കാണിക്കുമ്പോൾ കാണുന്ന പ്രേക്ഷകന് തോന്നും, "ഇത് അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ" എന്ന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവ് ഒന്നുകൂടി വരച്ച് കാണിക്കുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ. രണ്ടു മണിക്കൂർ തന്റെയുള്ളിലെ നടന്റെ 'റേഞ്ച്' എന്താണെന്ന് മമ്മൂക്ക കാണിച്ചു തന്നിട്ടുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനനായ വ്യക്തി പെട്ടെന്ന് സുന്ദരം എന്ന വ്യക്തിയായി മാറുന്നത്. മൂവാറ്റുഴയിൽ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ദൂരം. അതേ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരത്തെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടൻ മറികടക്കാൻ ശ്രമിക്കുന്നതിന്‌റെഅദ്ഭുതകരമായ കാഴ്ച കൂടിയാണ് ചിത്രം എടുത്തു പറയേണ്ട ഒന്നാണ് തേനി ഈശ്വറിന്റെ സിനിമാറ്റോഗ്രഫി. 'നായിക ചാടുമ്പോ ക്യാമറയും കൂടെ ചാടട്ടെ' എന്ന പതിവ് ലിജോ സ്റ്റൈൽ വിട്ട് സ്ക്രീനിലേക്ക് കഥാപാത്രങ്ങൾ നടന്നു കേറുന്ന വൈഡ് ആംഗിൾ ഷോട്ടുകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. താരങ്ങൾക്ക് പകരം അഭിനേതാക്കളെയാണ് ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഭർത്താവിനെ നഷ്ടപ്പെട്ട പൂങ്കുഴലിയുടെ റോൾ ഭംഗിയായി അവതരിപ്പിച്ചു രമ്യ പാണ്ട്യൻ. അവളുടെ ഉച്ചയുറക്കത്തിലേക്കാണ് ജെയിംസ് നടന്നു കയറുന്നത്. സുന്ദറിന്റെ രൂപവും ഭാവവും പകർന്ന്, അതേ ശബ്ദത്തിൽ തന്നെ വിളിച്ചെന്നു പൂങ്കുഴലി പറയുമ്പോൾ ജെയിംസ് എത്രമാത്രം സുന്ദറായിരുന്നു എന്ന് പ്രേക്ഷകന് മനസിലാകും. പശ്ചാത്തല സംഗീതമില്ലാത്ത ഈ സിനിമയിൽ രംഗങ്ങളെ നമ്മളുമായി ലയിപ്പിക്കുന്നത് 70 കളിലെ തമിഴ് സിനിമകളിലെ സംഭാഷണങ്ങളാണ്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #NanpakalNerathuMayakkam #NanpakalNerathuMayakkammovie #NNMmovie #mammootty #LJP #NanpakalNerathuMayakkamreview #NanpakalNerathuMayakkammoviereview #moviereviews #lijojoselallissery #tmalayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Biju Thayilchira

255 Views

1 year ago

MalayalisNearMe Official

Post

𝐊𝐀𝐀𝐏𝐀 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟔.𝟔/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟕/𝟏𝟎 പുതുവർഷത്തിലും തിയേറ്റർ ഇളക്കി മറിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാമതായി കാപ്പ. തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ ആയി വന്ന ഒരു ടെക്കിയാണ് ആനന്ദ്. യാദൃശ്ചികമായാണ് തൻ്റെ ഭാര്യ പോലീസിന്റെ കാപ്പ ലിസ്റ്റിൽ ഉള്ളതായി ആനന്ദ് അറിയുന്നത്. എന്നാൽ തൻ്റെ ഭാര്യയുടെ കുടുംബവുമായി ബന്ധമുള്ള ഒരു സായാഹ്‌ന പത്രക്കാരൻ സൃഷ്‌ടിച്ച ഒരു സാങ്കല്പിക ഗുണ്ടാ സംഘത്തിന്റെ പേരിലാണ് ഇതെല്ലം നടക്കുന്നത് എന്നി മനസിലാക്കിയ ആനന്ദ് ഈ പ്രശ്നങ്ങളുടെ എല്ലാം തുടക്കക്കാരിലൊരാളായ കൊട്ട മധു എന്ന ഗുണ്ടാ നേതാവിന്റെ അടുത്ത എത്തുന്നു. എന്നാൽ ഈ സാങ്കല്പിക ഗുണ്ടാ സംഘത്തിന്റെ തലവൻ മാത്രമേ സങ്കല്പികമായിരുന്നുള്ളു. ആ ഗാങ്ങും മധുവുമായുള്ള പ്രശ്ങ്ങൾക്കിടയിലൂടെ സിനിമ മുന്നോട്ട് പോകുന്നു. അതിനിടെ പ്രമീള എന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് കൊണ്ട് വന്ന മധുകുമാർ എങ്ങനെ കൊട്ട മധുവായി എന്ന് നമ്മൾ അറിയും. വെട്ടാനുംകുത്താനും നടന്ന യുവാവായ കൊട്ട മധുവല്ല, മധ്യവയസ്കനായ കൊട്ട മധു. ചെയ്ത തെറ്റുകളുടെ കണക്കുപുസ്തകം തുറന്ന് കൂട്ടിയും കിഴിച്ചും നോക്കുന്നയാൾ. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തോടുള്ള കരുതൽ. തേച്ചു വടിപോലെയാക്കിയ വെള്ള ഡബിൾ പോക്കറ്റ് ഷർട്ടിനും കറുത്ത പൊട്ടിനും പിന്നിൽ കൊട്ട മധു തന്റെ ജീവിതം മാറ്റിയെഴുതാൻ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്. പൃഥ്വിരാജിന്റെ കണിശതയുള്ള പ്രകടനം, ആക്‌ഷൻ രംഗങ്ങളിലെ കയ്യടക്കം എന്നിവ കൊട്ട മധുവിന്റെ മാറ്റുകൂട്ടുന്നുണ്ട്. ജഗദീഷിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് കാപ്പയിലേത്. യുവാവായും മധ്യവയസ്കനായും രണ്ടു ഗെറ്റപ്പുകളിൽ കൊട്ട മധുവിനെ അവതരിപ്പിച്ച് പൃഥ്വിരാജ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോൾ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, മിനോൺ എന്നിവർ അഭിനയത്തികവുകൊണ്ട് ശക്തമായ പിന്തുണ നൽകുന്നു ആക്ഷൻ എന്റർടൈൻമെന്റ് സിനിമകളുടെ തലതൊട്ടപ്പനായ ഷാജി കൈലാസ് വ്യത്യസ്തമായ ഒരു പാറ്റേണിലൊരുക്കിയ മാസ് പടം തന്നെയാണ് 'കാപ്പ' . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #kaapa #kaapamovie #kaapamalayalammovie #prithviraj #asifali #kaapareview #kaapamoviereview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Atley George

263 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐉𝐚𝐲𝐚 𝐉𝐚𝐲𝐚 𝐉𝐚𝐲𝐚 𝐉𝐚𝐲𝐚 𝐇𝐞𝐲 𝐈𝐌𝐃𝐛 𝟖.𝟓/𝟏𝟎⭐ 𝗠𝗡𝗠 𝗿𝗮𝘁𝗶𝗻𝗴 𝟴.𝟳/𝟭𝟬 ധരിക്കാൻ ചേട്ടൻ ഇട്ടുപഴകിയ ഉടുപ്പ്, പഠിക്കാൻ ചേട്ടൻ അലക്ഷ്യമായി കൈകാര്യം ചെയ്ത് മുഷിഞ്ഞ താളുകളുള്ള പുസ്തകം, കളിയ്ക്കാൻ ചേട്ടൻ കളിച്ചുമടുത്ത കളിപ്പാട്ടം, ചേട്ടനേക്കാൾ കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാത്തവൾ എന്നിങ്ങനെ 'ടോക്സിക് രക്ഷാകർത്താക്കളിൽ' തുടങ്ങി സ്ത്രീ സ്വാതന്ത്ര്യം പ്രസംഗിക്കുന്ന 'ടോക്സിക് എട്ടായിയിൽ' നീങ്ങി, വീട്ടിലെ അമ്മയും സഹോദരിയും പോലും തന്റെ ഇഷ്‌ടപ്രകാരമേ ജീവിക്കാവൂ എന്ന് നിശ്ചയിച്ചു നടക്കുന്ന 'ടോക്സിക്' ഭർത്താവിലാണ് ഈ സിനിമ ചെന്ന് നിൽക്കുന്നത്. കൊല്ലത്തെ കശുവണ്ടിക്കമ്പനിയിലെ ജോലിക്കാരന്റെ രണ്ടാമത്തെ കുട്ടിയായി ജനിച്ച ജയയ്ക്ക് ആ പേര് മൂത്തകുട്ടിയുടെ പേരുമായി മാച്ച് ആവാൻ വേണ്ടിയാണ്. സ്വന്തം ഇഷ്ടങ്ങൾ ഒക്കെ തന്നെയും കുടുംബത്തിലെ അമ്മാവൻമാരുടെ തീരുമാനത്തിൽ ഉപേക്ഷിക്കേണ്ടി വരുന്ന ജയയെ 'രാജ് ഭവനിലെ' 'പഞ്ച പാവമായ' രാജേഷ് വിവാഹം കഴിക്കുന്നു . കുടുംബം പുലർത്തുന്നതു കാരണം ആ 'പാവം' (എന്ന് വിളിക്കപ്പെടുന്ന) മകൻ പറയുന്നതെന്തും മറുവാക്കില്ലാതെ കേൾക്കാൻ അവിടെയും ഇവിടെയുമായി പഴിചാരുമെങ്കിലും, സ്വന്തം അമ്മയേക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും, അവളെ ഏറെ മനസ്സിലാക്കുന്ന നാത്തൂനും ജയയ്ക്ക് തെല്ലൊരു ആശ്വാസമാണ്. എന്നാൽ ദിവസങ്ങൾ കഴിയും തോറും അവസ്ഥ മോശമാവുകയും തുടരെ തുടരെ ജയയുടെ കവിളിൽ 'പാവം' രാജേഷിന്റെ കൈ പതിയുകയും ചെയ്യുന്നു. 'എനിക്കിവിടെ പറ്റുന്നില്ല' എന്ന് കരഞ്ഞു പറയാൻ അവർ ആദ്യം ആശ്രയിക്കുന്ന അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവർ കൈമലർത്തി 'ചെണ്ടയ്ക്ക് നിത്യവും മണ്ടയ്ക്ക് കൊട്ട്' കിട്ടുന്നതാണ് ഉത്തമയായ ഭാര്യ എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോൾ, പാവം പെൺകുട്ടി എന്ത് ചെയ്യും? മികച്ച വിദ്യാഭ്യാസമോ തൊഴിലോ പോലും അവൾക്കില്ലെങ്കിലോ? ഈ ചിന്തകൾക്കിടയിൽ അവൾക്ക് കിട്ടുന്ന ഒരു അടിയിൽ നിന്നാണ് സിനിമയുടെ ട്വിസ്റ്റ്. വളരെ ഗൗരവമേറിയ വിഷയം നർമ്മത്തിൽ ചാലിച്ചാണ് സംവിധായകനും കഥാകൃത്തും പറഞ്ഞിരിക്കുന്നത്. ഷൈജു ദാമോദരന്റെ കമന്ററിയിൽ ഒരു കുടുംബ സീൻ നിങ്ങൾക്ക് ഊഹിക്കാമോ....എങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ ചിരിക്കാൻ പോകുന്നത് ഈ സീനിൽ ആയിരിക്കും. വിന്റേജ് കാലത്തെ ശ്രീനിവാസൻ–പാർവതി, ശ്രീനിവാസൻ–ഉർവശി സിനിമകൾ പണ്ട് തിയറ്ററുകളിൽ സൃഷ്ടിച്ച ഓളം ഓളം സൃഷ്ടിക്കുകയാണ് ‘ജയ ജയ ജയ ജയ ഹേ’. ആ കാലത്തെ സിനിമകളിൽ എല്ലാം ക്ഷമിക്കുന്ന 'ഉത്തമ ഭാര്യ'യെ നിങ്ങൾ കണ്ടു എങ്കിൽ ഇവിടെ കാലത്തിനനുസരിച്ചു ചെറിയ 'ഒരു വലിയ മാറ്റം' ഉണ്ട്. ജയയുടെ ആറ്റിട്യൂട് ആണ് ഈ സിനിമയുടെ നട്ടെല്ല്. ദർശനയുടെ അഭിനയ മികവ് ഇതിൽ സ്പഷ്ടമാണ്. ജാനേ മൻ, പാൽ തൂ ജാൻവർ സിനിമകളുടെ ഹാങ്ങോവർ ഇല്ലാതെ രാജേഷിനെ ബേസിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കളുടെയും പ്രകടനം ഒന്നിനൊന്നു മെച്ചം തന്നെയാണ്. . Follow on the Malayalis Near Me social media app! 🌐 . 👉Download the Malayalis Near Me social media app! ✅ onelink.to/8ebmga . . . #jayajayajayajayahey #jayajayajayajayaheymovie #jayajayajayajayaheyfilm #basiljoseph #basil #darshana#jayajayajayajayaheyreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #jayajayajayajayaheymoviereview #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #jayajayareview

Liked by Nachuzz Nash

220 Views

2 years ago

MalayalisNearMe Official

Post

പൊന്നിയിൻ സെൽവൻ മലയാളത്തിൽ നിങ്ങൾ സംവിധാനം ചെയ്താൽ ആരെയൊക്കെയായിരിക്കും ഈ റോളുകൾ ചെയ്യാൻ വിളിക്കുന്നത്.??? Comment your choice!!! . . . #PS1 #PonniyinSelvan #PonniyinSelvan1 #ManiRatnam #Newmovies #PS1review #PS1review #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #PonniyinSelvanreview #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Kamal Pillai

178 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐒 𝟏 (𝐏𝐨𝐧𝐧𝐢𝐲𝐢𝐧 𝐒𝐞𝐥𝐯𝐚𝐧 𝟏) (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦/𝐓𝐚𝐦𝐢𝐥/𝐊𝐚𝐧𝐧𝐚𝐝𝐚/𝐓𝐞𝐥𝐮𝐠𝐮/𝐇𝐢𝐧𝐝𝐢) 𝐈𝐌𝐃𝐛 𝟗.𝟑/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟗/𝟏𝟎 𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒊𝒏 𝑪𝒂𝒏𝒂𝒅𝒂 𝒃𝒚: 𝑲𝑾 𝑻𝒂𝒍𝒌𝒊𝒆𝒔 കുട്ടിയായിരുന്ന അരുൾമൊഴി വർമ്മൻ ഒരിക്കൽ പൊന്നി നദിയിൽ (കാവേരി നദി) വീണു....പക്ഷെ അത്ഭുതകരമായി രക്ഷപെട്ട അരുൾമൊഴി വർമ്മനെ കാത്തത് പൊന്നിനദിയാണെന്നും പൊന്നി നദിയുടെ പ്രിയപെട്ടവനെ 'പൊന്നിയിൻ സെൽവൻ' എന്നും വിളിക്കാൻ തുടങ്ങി. എന്നാൽ പൊന്നിയിൻ സെൽവൻ അഥവാ അരുൾമൊഴി വർമ്മൻ എന്ന രാജ രാജ ചോളനെ പറ്റി മാത്രമല്ല പൊന്നിയിൻ സെൽവൻ, അധികാരത്തർക്കങ്ങളും അട്ടിമറി നീക്കങ്ങളും പകയും പ്രതികാരവും പ്രണയവും ഉപജാപങ്ങളുമൊക്കെ ഇഴയിട്ട തമിഴകവും കേരളവും ഉൾപ്പെടുന്ന ഭൂഭാഗം അടക്കിവാണിരുന്ന ചേര, ചോള, പാണ്ഡ്യരിൽ പ്രധാനമായും ചോളവംശത്തിന്റെ കഥയാണ് ഇത്. തഞ്ചാവൂരിലെ വിശ്വപ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രം പണികഴിപ്പിച്ച രാജരാജചോളൻ അഥവാ അരുൾമൊഴി വർമനാണ് നായകനെങ്കിലും നോവൽ മുന്നോട്ടുപോകുന്നത് വല്ലവരയൻ വന്ദിയ ദേവൻ (കാർത്തി), ആഴ്‍വാർ കടിയാൻ നമ്പി (ജയറാം) എന്നീ കഥാപാത്രങ്ങളിലൂടെ ആണ്. അരുൾമൊഴി വർമന്റെ അച്ഛൻ പരാന്തക സുന്ദര ചോഴന്റെ കാലഘട്ടം തീരുന്ന അവസരത്തിൽ രാജ്യം രണ്ട് വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയുണ്ടായി. ചോള രാജാക്കന്മാരുടെ കീഴിലും സാമന്തരാജ്യങ്ങളിലും രാജാക്കന്മാരുണ്ട്. അവർക്കിടയിൽ ഒരു ഗൂഢാലോചന ഉടലെടുക്കുന്നു. അതൊരു ആഭ്യന്തര കലാപത്തിലേക്കെത്തുന്നു. പല പ്രധാനപ്പെട്ട രാജാക്കന്മാരെയും തോൽപിച്ചാണ് ചോള രാജവംശം അധികാരത്തിലെത്തുന്നത്. അതില്‍ പ്രധാനിയായിരുന്നു പാണ്ഡ്യ രാജാവ്. പാണ്ഡ്യരാജാവിനു വേണ്ടി പ്രതികാരം ചെയ്ത് ചോള വംശത്തെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന പാണ്ഡ്യന്മാര്‍ ഒരു വശത്ത്. മറുവശത്ത് രാജ്യത്തെ ആളുകളും. ഈ രണ്ട് പ്രശ്നങ്ങളെയും ചോളന്മാർ എങ്ങനെ തരണം ചെയ്തു മുന്നോട്ടുപോയി എന്നതാണ് സെൽവന്റെ കഥ. 'ബാഹുബലി'യുമായിട്ടൊന്നും 'പൊന്നിയിൻ സെല്‍വനെ' താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്നം മാജിക്കാണ്. എ ആര്‍ റഹ്‍മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. എടുത്ത് പറയേണ്ട മറ്റൊന്നാണ് സിനിമയുടെ കാമറ വർക്ക്. ചില സീനുകളൊക്കെ തിയേറ്ററിൽ നിന്ന് കാണുമ്പോ കിട്ടുന്ന ഒരു 'Impact' പറഞ്ഞാൽ മനസിലാകില്ല, കണ്ട് തന്നെ അറിയണം. തമിഴ് സിനിമയുടെ ചരിത്രത്തിലെതന്നെ ഒരപൂർവ മുഹൂർത്തമാണ് പൊന്നിയിൻ സെൽവൻ എന്നതിൽ‌ സംശയം വേണ്ട. അതിനു മുമ്പും പിൻപും എന്നു തമിഴ് സിനിമയെ പകുത്തേക്കാവുന്ന ഒരു നാഴികക്കല്ല്. . . . #PS1 #PonniyinSelvan #PonniyinSelvan1 #ManiRatnam #Newmovies #PS1review #PS1review #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #PonniyinSelvanreview #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Vipin Bhaskar

223 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐍𝐧𝐚, 𝐓𝐡𝐚𝐚𝐧 𝐂𝐚𝐬𝐞 𝐊𝐨𝐝𝐮 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟖/𝟏𝟎 ⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠: 𝟖.𝟓/𝟏𝟎 (𝘿𝙞𝙨𝙩𝙧𝙞𝙗𝙪𝙩𝙚𝙙 𝙞𝙣 𝘾𝙖𝙣𝙖𝙙𝙖 𝙗𝙮 2 𝙆𝙚𝙧𝙖𝙡𝙖 𝙀𝙣𝙩𝙚𝙧𝙩𝙖𝙞𝙣𝙢𝙚𝙣𝙩 𝙉𝙚𝙩𝙬𝙤𝙧𝙠) 𝐂𝐥𝐢𝐜𝐤 𝐭𝐨 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐭𝐨𝐝𝐚𝐲: 𝐓𝐎𝐑𝐎𝐍𝐓𝐎 https://yorkcinemas.ca/mobile/ 𝐌𝐈𝐒𝐒𝐈𝐒𝐒𝐀𝐔𝐆𝐀 https://centralparkwaycinema.com/mobile/ 𝐇𝐀𝐋𝐈𝐅𝐀𝐗 / 𝐕𝐀𝐍𝐂𝐎𝐔𝐕𝐄𝐑 https://www.cineplex.com/ 𝐕𝐀𝐍𝐂𝐎𝐔𝐕𝐄𝐑 / 𝐂𝐀𝐋𝐆𝐀𝐑𝐘/ 𝐄𝐃𝐌𝐎𝐍𝐓𝐎𝐍/ 𝐒𝐀𝐒𝐊𝐀𝐓𝐎𝐎𝐍 https://www.landmarkcinemas.com/film-info/nna-thaan-case-kodu '' ഏതെങ്കിലും ഒരു പാവപ്പെട്ടവനുമേല്‍ കുതിര കേറീട്ട്.., അത് ചോദിക്കാന്‍ ചെല്ലുമ്പം കൈയ്യൂക്കുള്ളവന്‍ പറയുന്ന പതിവ് മറുപടിയാണ് ' ന്നാ താന്‍ കേസ് കൊട് ' എന്നത്..! അതെന്താ ..കൈയ്യൂക്കുള്ളവനെതിരെ കേസ് കൊടുക്കാന്‍ പറ്റില്ലെന്നോ..? അതോ കേസ് കൊടുത്താല്‍ ജയിക്കില്ലെന്നോ..?" അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള രാജീവൻ എന്ന കഥാപാത്രം താൻ ഒറ്റക്ക് കേസ് വാദിക്കുന്നതിനിടെയിൽ കോടതിയോട് ചോദിക്കുന്നതാണ് ഈ സംഭാഷണം. എന്താണ് രാജീവന്റെ കേസ്?....എന്തിനു വേണ്ടിയാണയാൾ പോരാടുന്നത്? ഇതിനൊക്കെയുള്ള ഉത്തരമാണ് 2 മണിക്കൂർ 15 മിനുട്ട് ഉള്ള ഈ സിനിമ. സിനിമ തുടങ്ങി എട്ടാം മിനുട്ടിൽ ചാക്കോച്ചന്റെ ട്രെൻഡിങ് ഡാൻസ് നമുക്ക് കാണാം. ഒരു കള്ളനായിരുന്ന എന്നാൽ അതെല്ലാം ഏറ്റു പറഞ്ഞു ഒരു പെൺകുട്ടിയോടൊപ്പം അവളുടെ അച്ഛനെയും ശുശ്രൂഷിച്ചു കഴിഞ്ഞു വരികയാണ് നമ്മുടെ കഥാനായകൻ. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളെ ആളുകൾ കള്ളനാക്കുകയും പട്ടിയുടെ കടിയേറ്റ് അവശനാകുകയും ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒറ്റക്ക് ഇറങ്ങി പുറപ്പെടുന്ന രാജീവൻ സ്വയം ഇതുമായി ബന്ധപ്പെട്ട തെളിവുകൾ എല്ലാം കണ്ടെത്തുന്നു. ഈ തെളിവുകൾ കണ്ടെത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളും കോടതിയിലെ രംഗങ്ങളുമാണ് ഈ സിനിമയുടെ ജീവൻ എന്ന് വേണമെങ്കിൽ പറയാം. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിച്ചു രസിപ്പിച്ചു കൊണ്ട്‌ ആണ് സിനിമ മുന്നോട്ടു പോകുന്നത്. എന്നാൽ അതേ സമയം സിനിമ പറയുന്ന വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ കുറിക്കു കൊള്ളുന്ന രീതിയില്‍ തന്നെ സിനിമയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ഈ സിനിമയില്‍ എവിടെയും കുഞ്ചാക്കോ ബോബന്‍ എന്ന നടനെ കാണാനേ ഇല്ല രാജീവന്‍ എന്ന കഥാപാത്രം മാത്രം ആണ് സ്ക്രീനില്‍. ബാക്കി സ്ക്രീനില്‍ വന്ന എല്ലാരും കയ്യടി വാങ്ങി കൂട്ടുന്നുണ്ട്. അഭിനയം എന്ന് തോന്നില്ല എല്ലാരും ജീവിക്കുക ആയിരുന്നു. കോടതിയിൽ വരാൻ പറ്റില്ല, അന്ന് കാമുകിയുടെ കൂടെ ഡേറ്റിനു പോകണം എന്നൊക്കെ നിഷ്കളങ്കമായി പോലീസുകാരോട് പറയുന്ന കഥാപാത്രമൊക്കെ എല്ലാ രംഗങ്ങളിലും ചിരി തന്നെ തന്നു. സിനിമാ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും, ബാക്കി കാര്യങ്ങളും OTT റിലീസിന് ശേഷം ഒരുപാട് വമ്പന്‍ ചർച്ചകൾ ആവാന്‍ സാധ്യതയുണ്ട്. എല്ലാം മറന്നു ചിരിക്കാനും ഒരു നല്ല സിനിമ കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്കും ധൈര്യം ആയി തിയേറ്ററില്‍ കാണാം. . . . #NnaThaanCaseKodu #KeralaRoads #KunchackoBoban #MalayalamMovie #chackochan #MalayalamEntertainer #devadhootharpaadi #newmalayalammovie #2keralaentertainment #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #NnaThaanCaseKodureview #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian

1.07K Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 RDX (2023- Malayalam) IMDb 8.2/10⭐ MNM rating 8/10 പള്ളിയിൽ നടന്ന അടിയുടെ ബാക്കിയായി ഡോണിയുടെ വീട്ടിൽ കുറച്ചു പേര് വരുന്നു. വീട്ടിലുണ്ടായിരുന്ന എല്ലാവരെയും മർദിച്ച അവരെ ഡോണി തിരിച്ചു തല്ലിയെങ്കിലും ഡോണിയുടെ കുഞ്ഞുൾപ്പടെ എല്ലാവരും മാരകമായി പരുക്കേൽറ്റ് ആശുപത്രിയിലായി. വർഷങ്ങൾക്ക് മുൻപ് നാട്ടിൽ നിന്ന് പോയ, ഡോണിയുടെ സഹോദരനായ റോബർട്ടിനെയും. കുറച്ചു നാളായി ബന്ധമില്ലാത്ത അവരുടെ ഉറ്റ സുഹൃത്തായ സേവ്യറിനെയും ആരോ വിവരം അറിയിക്കുന്നു. വീട്ടിൽ കയറിവരെ തൂക്കാൻ ഇവർ മൂവരും ഒന്നിക്കാൻ പോകുന്നു എന്ന വാർത്ത പരന്നതോടെ ഇവർ ആരായിരുന്നു എന്ന കഥ ആരംഭിക്കുകയായി. സേവ്യേറിന്റെ അച്ഛന്റെ മാർഷൽ ആർട്സ് ട്രെയിനിങ് സെന്ററിൽ ട്രെയിനിങ് നേടിവന്ന ഇവരുടെ സൗഹൃദത്തിന്റെ ചുരുക്കപ്പേരാണ് RDX. മാസ് ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രം സമ്പന്നമാണ് ചിത്രം. അടിയും ഇടിയും തീപ്പൊരി രംഗങ്ങളും മാത്രമല്ല പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും എല്ലാം കഥയ്ക്ക് പശ്ചാത്തലമാകുന്നുണ്ട്. പുതുമയില്ലാത്ത കഥ ആണെങ്കിലും ഈ സിനിമയെ പുത്തനാക്കുന്നത് ഇതിന്റെ മേക്കിങ് തന്നെയാണ്. അതിൽ എടുത്തുപറയേണ്ടത് സംഘട്ടന രംഗങ്ങളാണ്. ആക്ഷൻ രംഗങ്ങളില്‍ നായകൻമാരുടെയും വില്ലന്മാരുടെയും പ്രകടനത്തിന്റെ ക്രെഡിറ്റും നൽകേണ്ടത് ആക്ഷൻ രംഗം കൊറിയോഗ്രാഫി ചെയ്‍ത അൻപറിവിനാണ്. കെജിഎഫിനും വിക്രത്തിനുമൊക്കെ ആവേശകരമായ സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ പരീക്ഷണങ്ങളുമായാണ് ആർ ഡി എക്സിൽ ഉള്ളത്. ചടുലമായ എഡിറ്റിങ്ങും ആര്‍ട് വർക്കുംഛായാഗ്രഹണവും എടുത്തു പറയേണ്ടവ തന്നെയാണ് നായകന്മാരോളം തന്നെ പ്രാധാന്യമർഹിക്കുന്നു വിഷ്ണു അഗസ്ത്യ അവതരിപ്പിച്ച പോൾസൺ എന്ന വില്ലനും. എതിർപക്ഷത്തുള്ള വില്ലൻ ശക്തനായാൽ മാത്രമേ നായകന്മാർക്കും കെട്ടുറപ്പുള്ളൂ എന്ന് പറയുന്നതുപോലെ പോൾസൺ തികച്ചും ശക്തനാണ്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #RDXmovie #malayalammovies #RDX #movies #RDXreview #RDXmoviereview #moviereviews #malayalammovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

214 Views

1 year ago

Showing results 1 12 of 35