📽️ജോജുവും ബിജു മേനോനും മികച്ച നടന്മാർ; രേവതി മികച്ച നടി🥇
✨അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു.
മികച്ച നടനുള്ള പുരസ്‌കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു. 'ആർക്കറിയാം' എന്ന ചിത്രത്തിലെ അഭിനയമാണ് ബിജുമേനോനെ പരിഗണിക്കാൻ കാരണമായത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്.
ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാർഡ് നേഘ എസ്. സ്വന്തമാക്കി. ചിത്രം അന്തരം. തെരുവുജീവിതത്തിൽ നിന്നും വീട്ടമ്മയിലേയ്ക്ക് മാറുന്ന ട്രാൻസ്‌വുമൻ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരം.🍁
👉മറ്റു അവാർഡുകൾ,
മികച്ച ചിത്രം: ആവാസവ്യൂഹം, സംവിധാനം: കൃഷാന്ദ് ആർ.കെ
മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ (കള)
മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ (ജോജി)
മികച്ച സ്വഭാവനടി: ഉണ്ണിമായ (ജോജി)
മികച്ച കഥാകൃത്ത്: ഷാഹി കബീർ (നായാട്ട്).
മികച്ച ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: കാണാ കാണെ).
മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ജോജി)
മികച്ച സംഗീത സംവിധാനം (ഗാനങ്ങൾ) : ഹിഷാം അബ്ദുൾ വഹാബ് (ചിത്രം: ഹൃദയം)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ജസ്റ്റിൻ വർഗീസ് (ചിത്രം: ജോജി).
മികച്ച ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: കാണാ കാണെ)
മികച്ച കലാസംവിധായകൻ: ഗോകുൽ ദാസ് (തുറമുഖം).
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ് (മിന്നൽ മുരളി).
മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം.
മികച്ച വിഎഫ്എക്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി).
ജിയോ ബേബി–ഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമർശം).
.
.
#keralastatefilmawards #keralam #malayalammovies #filmawards #stateawards #jojugeorge #bijumenon #revathy
Liked by Neha Jose and 20 others
2 Comments 1.78K Views