#review

MalayalisNearMe Official

Post

👉QRA finances is your one stop destination for all your finances. From tax and payroll management to strategy and investment planning, QRA has got your finances covered. Contact now for any assistance regarding your financial planning.✅ . . #QRAfinancials #QRtax #tax #accounting #taxpaying #taxprofessional #malayaliaccountant #accountingcompany #ontario #canada #torento # #taxpreparation #taxplanning #taxaccountant #QR #review #customerfeedback

Liked by Christy Elsa Philip and 5 others

2.87K Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐎𝐫𝐮𝐭𝐡𝐞𝐞 (Malayalam- 2022) 𝗜𝗠𝗗𝗯 𝟗.𝟏/𝟭𝟬 തന്റെ സിനിമാജീവിതത്തിലേക്ക് ഒരു നീണ്ട കാലയളവിന് ശേഷം നവ്യ നായർ തിരികെ വന്നിരിക്കുന്നു. ഏതെങ്കിലും സിനിമയിൽ ഒരു സാധാരണ വേഷം ചെയ്ത് ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന് ഓർമ്മിപ്പിക്കാൻ അല്ല അവർ വന്നത്. വി കെ പ്രകാശിന്റെ ശക്തമായ ഒരു നായികാ കഥാപാത്രമായാണ് നവ്യ തിരിച്ചു വന്നിരിക്കുന്നത്. സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി എത്തുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കലക്‌ടർ ആണ് രാധാമണി (നവ്യനായർ). ഭർത്താവ് ഭർത്താവ് ശ്രീകുമാർ (സൈജു കുറുപ്പ്) ഗൾഫിൽ ഗ്രാഫിക് ഡിസൈനറാണ്. രണ്ടു മക്കളും ഭർത്താവിന്റെ അമ്മയുമാണ് രാധാമണിക്ക് ഒപ്പമുള്ളത്. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും സന്തുഷ്ടവും സമാധാനപൂർണവുമായ ജീവിതം. ഇതിനിടിയിൽ ഭർത്താവിന്റെ ഗൾഫിലെ ജോലി നഷ്ടപ്പെടുന്നു. അവിടെനിന്നു മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്രീകുമാർ. എന്നാൽ മകൾക്ക് സംഭവിക്കുന്ന ചെറിയൊരു അപകടം രാധാമണിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. ഈ പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ശ്രമം വലിയൊരു ചതിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിവിലേക്ക് രാധാമണിയെ എത്തിക്കുന്നു. അതിൽനിന്നു പുറത്തു കടക്കാൻ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ സംഘർഷങ്ങളിലേക്കാണ് അവളെ എത്തിക്കുന്നത്. MLA മാർക്ക് കോടികൾ വിലയിട്ട് റിസോട്ടിൽ പൂട്ടിയിടുമ്പോ നമ്മുടെ നാട്ടിൽ ജനാധിപത്യം വിളിപ്പനച്ചരക്കാകുന്നു. പണമുള്ളവന് അധികാരവും നീതിയും തന്റെ ഇഷ്ടപ്രകാരം തീരുമാനിക്കുന്നു, ഈ ഒരു അവസ്ഥയിലാണ് രക്ഷകനായി SI ആയ ആന്റണിയുടെ (വിനായകൻ) വരവ്. നിയമത്തിലുള്ള രാഷ്രീയ ഇടപെടലുകൾ അയാളെ വെറും നോക്കുകുത്തിയാക്കുന്നതിലുള്ള സംഘർഷം അയാളിൽ എപ്പോഴും ഉണ്ട്. ആ ഒരു അവസ്ഥയിൽ നിസ്സഹായയായ നായികയെ സഹായിക്കാൻ അയാൾ ചെയ്യുന്ന ചെയ്തികളാണ് സിനിമയുടെ ക്ലൈമാക്സ്. ഒരു കുടുംബ ചിത്രമെന്ന രീതിയിൽ മുന്നോട്ട് പോയ ആദ്യ പകുതിയ്ക്ക് ശേഷം ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം കെെവരുന്നുണ്ട് ക്ലെെമാക്സിനോട് അടുക്കുമ്പോൾ ചിത്രം കൂടുതൽ ആകാംഷഭരിതമാകുന്നുണ്ട്. നീതി ഔദാര്യമല്ല, മറിച്ച് അവകാശമാണെന്ന് പറഞ്ഞു വയ്ക്കാനും ചിത്രത്തിനാകുന്നുണ്ട്. . . #navyanair #vinayakan #Oruthee #orutheemovie #newmalayalammovie #OTTrelasedmovies #smanoramamax #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #VKprakash #review #orutheereview #orutheemoviereview

Liked by Sen de ambro Ambrose and 3 others

1 Comments 313 Views

2 years ago

MalayalisNearMe Official

Post

👉Taxes are never fun to do, plus if you don't know about them, you could lose a lot of money! Which is why, we recommend filing your tax returns and refunds with C-Note Tax Solutions. You will be surprised with the money you could save if you file your taxes the right way. Contact now.✅ . . ✅Contact now✅ ☎ (𝟰𝟭𝟲) 𝟯𝟬𝟯 𝟯𝟲𝟬𝟬 ☎ (𝟰𝟭𝟲) 𝟱𝟰𝟯 𝟳𝟭𝟭𝟬 🌐 𝘄𝘄𝘄.𝗰𝗻𝗼𝘁𝗲𝘁𝗮𝘅.𝗰𝗮 📧 𝗰𝗼𝗻𝘁𝗮𝗰𝘁@𝗰𝗻𝗼𝘁𝗲𝘁𝗮𝘅.𝗰𝗮 . . #malayalis #malayalisnearme #malayalisnearmeapp #endorsement #taxes #cnotetax #finance #taxfiling #mallucommunity #review #besttaxprofessionalsincanada # malayalitaxprofessional #taxprofessionalsincanada ##taxfiling #taxreturns

Liked by Priyesh B and 3 others

2.47K Views

2 years ago

MalayalisNearMe Official

Post

ദേ...ആ വീട് കണ്ടാ? അതാണ് അനാമികയുടെ വീട്. നമ്മുടെ അനാമികയുടെ വീട്!!! തിയേറ്ററിൽ നിങ്ങളുടെ കിളി പറത്തിയ മറ്റു സീനുകൾ ഏതൊക്കെയാണ്..?? Comment it! 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐟𝐫𝐨𝐦 kwtalkies.com 𝐀𝐝𝐝𝐞𝐝 𝐦𝐨𝐫𝐞 𝐥𝐨𝐜𝐚𝐭𝐢𝐨𝐧𝐬 𝐎𝐍𝐓𝐀𝐑𝐈𝐎 Whitby Scarborough Vaughan Brampton Oakville Kitchener London Kingston Ottawa Sudbury 𝐍𝐎𝐕𝐀 𝐒𝐂𝐎𝐓𝐈𝐀 Sydney Halifax 𝐀𝐋𝐁𝐄𝐑𝐓𝐀 Calgary Edmonton 𝐌𝐀𝐍𝐈𝐓𝐎𝐁𝐀 Winnipeg 𝐁𝐑𝐈𝐓𝐈𝐒𝐇 𝐂𝐎𝐋𝐔𝐌𝐁𝐈𝐀 Kamloops Vancouver Kelowna Nelson Victoria 𝐍𝐄𝐖 𝐁𝐑𝐔𝐍𝐒𝐖𝐈𝐂𝐊 Moncton #Romancham #jithumadhavan #johnpaul #soubin #newmovies #malayalammovies #malayalam #review #malayalisnearme #KWtalkies #moviesincanada #Kerala #malayalammoviesincanada #malayalisnearmeapp

Liked by Sruthi Raveendran M and 1 others

208 Views

1 year ago

MalayalisNearMe Official

Post

🎊🎉Thank You Sherin for such kind words. We at Varnanjali are glad to be of service and work up to your expectations. We are proud to be trusted by our dance lovers and we promise to keep such cherished relationships with our dance family strong forever.❤️ 👉Along with this, they also have a rental boutique with costumes, jewellery, props, stage decor and more.💃🏻 . . #VarnanjaliNatyalaya #VarnanjaliToronto #malayalisnearme #Malayaldancer #MalayaliDanceTeacher #DanceTraining #malayalisnearmeapp #BollywoodDance #BollyWoodDanceTraining #DancesClasses #MalayaliDanceTrainer #Dancerperformance #Spotlight #BollyWoodDances #Classicaldances #Malludancer #backstagemoments #thewondersofbandhani #theevercontinuousdance #dancerforlife #Torontodancers #instadancers #testimonial #review #googlereview

Liked by Varna Paniyath and 1 others

1.46K Views

1 year ago

MalayalisNearMe Official

Post

👉Me smiles continues to provide the best dental care in Toronto.🍁 ✨Their customers speak for their professionalism and the quality of care that they have been given. Don’t forget to book your dental check-ups with Me Smiles.✅ . . #MESmiles #mesmilesdental #malayalisnearme #malayalidentist #drseenaabraham #dentistnearme #malayalisnearmeapp #dentistintoronto #mydentist #dentistseena #dentalcare #dentalclinic #endorsement #testimonial #review #dentalservices

Liked by MalayalisNearMe Official and 1 others

315 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐮𝐳𝐡𝐮 (Malayalam/Tamil/Hindi/Kannada/Telugu- 2022) 𝗜𝗠𝗗𝗯 𝟕/𝟭𝟬 ഇഴഞ്ഞു നീങ്ങുന്ന....കാർന്നു കാർന്നു തിന്നുന്ന പുഴു. പക്ഷെ പുഴുവിനെ അത്ര ഒരു ചെറിയ ജീവിയായി കാണരുത്, പരീക്ഷിത്ത് രാജാവിനെ കൊല്ലാൻ നാഗ രാജാവായ തക്ഷകന്‌ പോലും ഒരു പുഴുവിന്റെ രൂപം സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അതെ....റത്തീനയുടെ, മമ്മൂക്കയുടെ പുഴുവും പറയുന്നത് ഇത്തരത്തിലുള്ള ഒരു രാജാവിന്റെയും തക്ഷകന്റെയും കഥയാണ്. തന്റെ അഭിനയ ജീവിതത്തിൽ ഇത് വരെ ഒരു നെഗറ്റിവ് റോൾ ചെയ്യാത്ത മഹാനടൻ ആദ്യമായി ഇത്തരത്തിലുള്ള ഒരു കഥാപാത്രമായത് റത്തീന എന്ന സംവിധായകയിലുള്ള വിശ്വാസത്തിലാണ്. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. എല്ലാവരോടും തന്റെ നേട്ടങ്ങളും നിലനിൽപ്പും മാത്രം കണ്ടു പ്രവർത്തിക്കുന്ന മമ്മൂക്കയുടെ ഹരി എന്ന കഥാപാത്രം അച്ഛന്റെയും മകന്റെയും ഭാഗങ്ങളിൽ മകനോടുള്ള സ്നേഹവും കരുതലും നേർവഴിക്ക് നയിക്കലും കാണുമ്പോ ഒരു സൈക്കോ ആണോ എന്ന് ചിലപ്പോൾ നമുക്ക് തോന്നും. ജാതി-രാഷ്ട്രീയം പറയുന്ന ചിത്രം കൂടെയാണ് പുഴു. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും. 'മനുഷ്യന്‍ പോയി റോബോട്ടിന്‍റെ കാലം വന്നാലും ഇതങ്ങനെയൊന്നും മാറില്ലെടോ, ഇതങ്ങനെ ഫാന്‍സി ഡ്രസ് കളിച്ചുകൊണ്ടിരിക്കു'മെന്ന ഡയലോഗില്‍ ആ സിനിമയുടെ കാതലുണ്ടെന്ന് നമുക്ക് മനസിലാകും. പാർവതി തിരുവോത്തും അപ്പുണ്ണി ശശിയും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും തിരക്കഥയിലുള്ള പാളിച്ചകൾ സിനിമയെ കുറച്ചു മന്ദ ഗതിയിലാക്കി. ഒരു 'slow pace' ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ എല്ലാർക്കും ഇഷ്ടപെടണമെന്നില്ല. . . #mammootty #mammookka #puzhu #puzhumovie #newmalayalammovie #OTTrelasedmovies #sonyliv #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #mammoottyfanscanada #review #puzhureview #puzhumoviereview

Liked by Robin Cherian and 1 others

798 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐊𝐚𝐚𝐭𝐡𝐚𝐥 𝐭𝐡𝐞 𝐜𝐨𝐫𝐞 (𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟐/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖/𝟏𝟎 മാത്യു ദേവസ്സിയെ നിർബന്ധിച്ചാണ് പാർട്ടി തീക്കോയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ പ്രചാരണം തുടങ്ങുംമുൻപാണ് ആ ഗ്രാമം ഞെട്ടുന്ന വാർത്ത വന്നത്. മാത്യുവിന്റെ ഭാര്യ വിവാഹ മോചനത്തിന് അപേക്ഷ കൊടുത്തുന്നു എന്നതിലുപരി അതിന്റെ കാരണമാണ് എല്ലാവരുടെയും ചർച്ചക്ക് കാരണമായത്. പള്ളിയിൽ വിവാദമായപ്പോൾ എതിർപാർട്ടിക്കാർ അത് ഒരു പ്രചാരണ ആയുധമാക്കി, എന്നാൽ അയാളുടെ പുരോഗമന പ്രസ്ഥാനം അയാളെ പിന്തുണച്ചതുമാത്രമല്ല ഈ ഒരു സ്ഥാനാർത്ഥിത്വത്തെ അവർ ഉയർത്തിപ്പിടിച്ചു. നിലവിലെ എല്ലാ സമവാക്യങ്ങളും തകർത്തിരിക്കുകയാണ് മമ്മൂക്ക. ഇതുപോലൊരു കഥാപാത്രം തിരഞ്ഞെടുക്കുന്നത് തന്നെ ഒരു ബെഞ്ച് മാർക്കാണ്, ഇത്തരമൊരു ചിത്രം നിർമ്മിച്ചു എന്നത് മറ്റൊന്നും. കയ്യടി അർഹിക്കുന്ന പ്രകടനം. മമ്മൂട്ടിയും അദ്ദേഹത്തിന്റെ മമ്മൂട്ടി കമ്പനിയും തീർച്ചയായും ചില വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. സൂപ്പർ താരം എന്ന മേലങ്കി അഴിച്ചുവെച്ച് കഥാപാത്രം മാത്രമായി മാറുന്ന പരകായ പ്രവേശം മാത്യുവിലൂടെ മമ്മൂട്ടി കൺമുന്നിൽ കാണിച്ചിരിക്കുന്നു. അധികം സംസാരിക്കാത്ത, ആളുകളുടെ മുഖത്തുപോലും ശരിക്കും നോക്കാത്ത, താൻ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുപോലും ശരിക്ക് മനസിലാവാത്ത മാത്യുവിനെ മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം തേടുന്ന വീട്ടമ്മയാണ് ജ്യോതിക അവതരിപ്പിച്ച ഓമന. വിവാഹത്തിനുശേഷം ജീവിതത്തിലെ സന്തോഷം നിലച്ചവൾ. വർഷങ്ങൾക്കുശേഷമുള്ള മലയാളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഇങ്ങനെയൊരു സിനിമയിലെ കഥാപാത്രത്തിലൂടെയാണ് എന്നതിൽ ജ്യോതികയ്ക്ക് അഭിമാനിക്കാം. സാധാരണക്കാരിൽ സാധാരണക്കാരനായ തങ്കച്ചനെ അവതരിപ്പിച്ച സുധി കോഴിക്കോടും നിറഞ്ഞ കയ്യടി അർഹിക്കുന്നുണ്ട്. കലുഷിതമായ കുടുംബാന്തരീക്ഷത്തിലും വയലന്‍സില്ലാതെ കഥ റഞ്ഞുവെന്നതാണ് കാതലിന്റെ മറ്റൊരു മേന്‍മ. തന്റെ ഭര്‍ത്താവിന്റെത് ഗേ ഐഡന്‍ഡിറ്റിയാണെന്ന് കോടതിയില്‍ സ്ഥാപിക്കുന്നത് വിവാഹമോചനം നേടാന്‍ നേടാന്‍ വേണ്ടി മാത്രമല്ലായെന്ന് ഓമന മാത്യുവിനോട് പറയുന്നൊരു സീനുണ്ട് ഈ സിനിമയില്‍. 'എനിക്ക് മാത്രം മതിയോ രക്ഷപെടല്‍ മാത്യുവിനും രക്ഷപ്പെടണ്ടേ?' അതൊരു രാഷ്ട്രീയ ചോദ്യമാണ്. ആ രക്ഷപെടലാണ് സിനിമയുടെ കഥാന്ത്യം. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/ . . #KaathalMovie #MalayalamMovies #KaathaltheCore #Movies #KaathalReview #KaathalMovieReview #MovieReviews #MalayalamMovieReview #NewMalayalamMovie #CanadianMalayali #NewMovie #MalayalisNearMe #MalayalisNearMeApp #mnm #Review

Liked by Robin Cherian

180 Views

6 months ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐅𝐚𝐥𝐢𝐦𝐲 (𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟕.𝟑/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟕.𝟓/𝟏𝟎 തന്റെ അവസാനത്തെ ആഗ്രഹങ്ങളിലൊന്നായ കാശിയാത്രക്ക് ഇറങ്ങി പുറപ്പെട്ട 82 കാരനായ ജനാർദ്ദനനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇളയകൊച്ചുമോൻ കണ്ടുപിടിക്കുന്നു. ഇത് 3 ആം തവണയാണ് കാശിയാത്രക്ക് ഇറങ്ങിയ ജനാർദ്ദനനെ വീട്ടുകാർ കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്നത്. കാശിയിൽ കൊണ്ടുപോകാം എന്ന് കുടുംബാംഗങ്ങൾ പലതവണ പറയുന്നുണ്ടെങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി അവരെ അതിനനുവദിക്കുന്നില്ല. ഡിഗ്രി പോലുമില്ലാതെ ഒരു ഡബ്ബിങ് ആർട്ടിസ്റ് ആകേണ്ടി വന്ന മൂത്തമകനും, യൂറോപ്പിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇളയമകനും ഡിജിറ്റൽ പ്രസ്സുകൾ വന്നതോടെ സ്വന്തം പ്രസ് അടച്ചുപൂട്ടി മദ്യപാനിയായ അച്ഛനും, ഇവരെയൊക്കെ ഒരുമിച്ചു കൊണ്ടുപോകുന്ന, വേറൊരു പ്രെസ്സിൽ ജോലിചെയ്യുന്ന അമ്മയുമാണ് വീട്ടിലുള്ളത്. ഒരു ശരാശരി മിഡിൽ ക്ലാസ്സ്‌ മലയാളി പുരുഷന്റെ ജീവിത നൈരാശ്യങ്ങളെല്ലാം പേറുന്ന മൂത്തമകനായ അനൂപിന്റെ കല്യാണത്തിനോടനുബന്ധിച്ചു നടന്ന സംഭവങ്ങളാണ് അവസാനം ജനാർദ്ദനന്റെ കാശി യാത്രക്ക് വഴിയൊരുക്കുന്നത്. അനൂപിനും അപ്പൂപ്പനുമൊപ്പം കാശിക്ക് എല്ലാവരും തയ്യാറാകുന്നതോടെ കഥ ആരംഭിക്കുകയായി. ചന്ദ്രനെന്ന അച്ഛനായി ജഗദീഷും അനു ചന്ദ്രനെന്ന മകനായി ബേസില്‍ ജോസഫും എത്തുന്നെങ്കിലും ചിത്രത്തിലെ യഥാർഥ താരം ഇരുവരുമല്ല. അത് ജനാർദ്ദനനായി അഭിനയിച്ച മീനരാജ് പള്ളുരുത്തിയാണ്. വാർദ്ധക്യസഹജമായ പരാതികളും പയ്യാരം പറച്ചിലുകളുമില്ലാത്ത ജനാർദ്ദനൻ തന്നെയാണ് ചിത്രത്തിലെ സൂപ്പർ ഹീറോ. ഹോം സിനിമയിൽ ഇന്ദ്രന്‍സിന്റെ ഭാര്യയായ കുട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിള്ളയുടെ അഭിനയ ജീവിതത്തിലെ കരിയർ ബ്രേക്ക് തന്നെയാണ് ഫാലിമി സിനിമയിലെ മഞ്ജു പിള്ളയുടെ രമ എന്ന കഥാപാത്രവും. കോമഡിയും വൈകാരിക രംഗങ്ങളും ഒരേപോലെ വഴങ്ങുന്ന മഞ്ജുപിള്ള ആ കഥാപാത്രം മികച്ചതാക്കിയിട്ടുമുണ്ട്. മറ്റുള്ളവരേയും അവനവനേയും കണ്‍ഫ്രണ്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ബേസിലിന്റെ നായകന്‍ അദ്ദേഹത്തിന്റെ മുന്‍ കഥാപാത്രങ്ങളുടെ എക്‌സ്‌റ്റെന്‍ഷന്‍ ആണെങ്കില്‍ കൂടിയും മികച്ചൊരു സൃഷ്ടിയാണ്. അച്ഛനായുള്ള ജഗദീഷിന്റെ പ്രകടനവും ശ്രദ്ധേയമാണ് കേരളത്തിലെ കുടുസ്സു വീടും ശരാശരി ജീവിതവും ഇടുങ്ങിയ തൊഴിലിടവും കാണിച്ച അതേ ക്യാമറയില്‍ വാരാണസിയുടെ വിശാല ലോകത്തെ കൂടി ഒപ്പിയെടുക്കുമ്പോള്‍ തീര്‍ച്ചയായും അത്ഭുതപ്പെടും. തിരുവനന്തപുരത്തു നിന്നും വാരാണസിയിലേക്കുള്ള തീവണ്ടി, ബസ്, വാന്‍ യാത്രയും പ്രേക്ഷകരെ ബോറടിപ്പിക്കാതെ ചിത്രീകരിച്ചിട്ടുണ്ട്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #FalimyMovie #MalayalamMovies #Falimy #Movies #FalimyReview #FalimyMovieReview #MovieReviews #MalayalamMovieReview#NewMalayalamMovie #CanadianMalayali #NewMovie #MalayalisNearMe #MalayalisNearMeApp #mnm #Review

Liked by Robin Cherian

158 Views

6 months ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐀𝐧𝐭𝐨𝐧𝐲 𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟕/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖/𝟏𝟎 അവറാൻ സിറ്റി ഭരിക്കുന്ന സാത്താനായ ആന്റണി അന്ത്രപ്പേർ, സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും മാലാഖയാണ്. സ്വന്തമായി കെട്ടിപ്പടുത്ത ഒരു സാമ്രാജ്യത്തിൽ പണത്തിന്റെയും കൈക്കരുത്തിന്റെയും പര്യായമായി ജീവിക്കുന്ന ആന്റണി തന്റെ സുഹൃത്തിനു നേരിടേണ്ടി വന്ന ഒരു ആക്രമണത്തിന് പകരം ചോദിക്കുന്നിടത്തു നിന്നാണ് സിനിമ തുടങ്ങുന്നത്. ആ പ്രതികാരത്തിന് നിയമപരമായുള്ള പ്രത്യാഘാതങ്ങളെ കൂസലില്ലാതെ നേരിടുന്ന ആന്റണിക്ക് അപ്രതീക്ഷിതമായി മനസില്ലാമനസോടെ ഒരാളുടെ രക്ഷാകർത്താവിന്റെ ചുമതല കൂടെ വരുന്നു. ഉശിരൻ ബോക്സറായ ആൻ മരിയയായിരുന്നു അത്. ഇവർക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നത് ജീവിതത്തെ പാടെ ഉലച്ച സംഭവങ്ങളായിരുന്നു. ബാലൻസ് ഷീറ്റ് നോക്കിയാൽ ചോരയുടെ മണം മാത്രം അവശേഷിക്കുമായിരുന്ന ആന്റണിയുടെ ജീവിതത്തിൽ ആൻ മരിയ വരുന്നതോടെ അയാൾക്ക് ഇഷ്ടപ്പെടാത്ത കുറെ മാറ്റങ്ങൾ വരുന്നു. ജോജുവിന്റെ കരിയറിൽ എന്നും ഓർത്തുവയ്ക്കാവുന്ന കഥാപാത്രമാണ് ആന്റണി അന്ത്രപ്പേർ. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോര്‍ജ് വീണ്ടും ജോഷിയുടെ ടൈറ്റില്‍ കഥാപാത്രമായി മാറുകയാണ് ആന്‍റണിയിലൂടെ. കാട്ടാളന്‍ പൊറിഞ്ചുവിനെപ്പോലെ തിരക്കഥയില്‍ വെയ്റ്റ് ഉള്ള കഥാപാത്രമാണ് ആന്‍റണിയും. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലും ജോജു എന്ന നടൻ ആർജ്ജിച്ചെടുത്ത മിതത്വവും കയ്യടക്കവും ആന്റണി എന്ന കഥാപാത്രത്തെ അതിഗംഭീര അനുഭവമാക്കുകയാണ്. ജോജുവും കല്യാണിയും ഒരുപോലെ ആക്ഷൻ രംഗങ്ങളിൽ കെെയടി നേടുന്നുണ്ട്. ബോക്സിങ്ങിൽ ഉൾപ്പടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കല്യാണിക്കായി. അവറാൻ സിറ്റിയെന്ന പേരിനു കാരണഭൂതനായ അവറാച്ചൻ മുതലാളിയായി വിജയരാഘവനാണ് വേഷമിടുന്നത്. മാസ് സിനിമകളിൽ വെറും ഇമോഷനൽ ട്രാക്കിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് പൊതുവെ പ്രേക്ഷകർക്കു കണ്ടു പരിചയം. എന്നാൽ, ആന്റണിയിൽ ആക്‌ഷനിലും ഡയലോഗ് ഡെലിവറിയിലും ഇമോഷനൽ സീക്വൻസിലും ഒരുപോലെ തിളങ്ങുന്ന സ്ത്രീകഥാപാത്രങ്ങളെ കാണാം. കല്യാണിയുടെ ആൻ മരിയയും നൈല ഉഷ അവതരിപ്പിച്ച മായ എന്ന കഥാപാത്രവുമാണ് അതിനു ചുക്കാൻ പിടിക്കുന്നത്. ചാമിങ് പെർഫോമൻസാണ് സിനിമയിൽ നൈല ഉഷയുടേത്. മാസ് സിനിമകളിൽ ആവർത്തിക്കപ്പെടുന്ന പക, പ്രതികാരം, അതിജീവനം എന്ന ഫോർമുലയിൽ നിന്നുകൊണ്ടു തന്നെ വേറിട്ട ഇമോഷനൽ കഥ പറയാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് ഗംഭീര ചലച്ചിത്രാവിഷ്കാരമാണ് സംവിധായകൻ ജോഷി ഒരുക്കിയിരിക്കുന്നതും. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #AntonyMovie #MalayalamMovies #Antony #Movies #AntonyReview #AntonyMovieReview #MovieReviews #MalayalamMovieReview#NewMalayalamMovie #CanadianMalayali #NewMovie #MalayalisNearMe #MalayalisNearMeApp #mnm #Review

Liked by Robin Cherian

159 Views

6 months ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 Corona Papers (2023- Malayalam) IMDb 8.5/10⭐ MNM rating 7.5/10 മോഹൻലാലും കോമഡിയുമില്ലാത്ത ഒരു പ്രിയദർശൻ സിനിമയാണ് കൊറോണ പേപ്പേഴ്സ്. ടൗൺ സ്റ്റേഷനിൽ ജോലിക്കു ചേരാനെത്തുന്ന പൊലീസുകാരൻ. തിരക്കുള്ള ബസ്സിൽവച്ച് അയാളുടെ സർവീസ് റിവോൾവർ പോക്കറ്റടിക്കപ്പെടുന്നു. ആ റിവോൾവർ അന്വേഷിച്ചു നടക്കുന്നതിനിടെ നഗരത്തെ നടുക്കിയ കുറ്റകൃത്യത്തിൽ ആ റിവോൾവർ ഉപയോഗിക്കപ്പെടുന്നു. കുറ്റവാളിയിലേക്ക് എത്തിച്ചേരാൻ പൊലീസ് എങ്ങനെ യാത്ര ചെയ്യുന്നു എന്നതിനൊപ്പം നാല് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു എൻകൗണ്ടറിനെ ചുറ്റിപ്പറ്റിയുള്ള കഥയും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ട്. ജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ 'Stray Dog' എന്ന സിനിമയുടെ തമിഴ് റീമേക് ആയ '8 തോട്ടകൾ' എന്ന സിനിമയുടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. എന്നാൽ കന്നഡ തെലുഗ് റീമേക്കുകളെ അപേക്ഷിച്ച് വളരെ മികച്ച രീതിയിൽ തന്നെ പ്രിയദർശൻ ഈ സിനിമയെടുത്തിട്ടുണ്ട്. അടിമുടി ഒരു സിദ്ധിക്ക് സിനിമയാണ് ഇത്. തന്റെ സ്വന്തം ശൈലിയിൽ തനിക്ക് കിട്ടിയ റോൾ ഷൈൻ ടോം ചാക്കോ തകർത്തിട്ടുണ്ട്. വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയിട്ടും രൂപം കൊണ്ട് മാത്രമാണ് ഷെയിൻ അതിനോട് നീതി പുലർത്തിയത്. ഒരു എസ് ഐ കഥാപാത്രം ആയിരുന്നിട്ടും താൻ മുൻപ് ചെയ്ത കൊച്ചി ഫ്രീക്കൻ റോളുകളുടെ ഒരു അതിപ്രസരം ഇവിടെയും കാണാം. ഇനി വരും നാളുകളിൽ ഷെയിൻ ഇനിയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ കാണട്ടെ. സന്ധ്യ ഷെട്ടിയുടെ ഉശിരൻ പോലീസ് റോൾ എടുത്തു പറയേണ്ട ഒന്നാണ്. പ്രേക്ഷകരുടെ ഒരു ഇഷ്ട താരത്തിന്റെ അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടതാണ്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #coronapapers #coronapapersmovie #shanenigam #shinetomchacko #coronapapersreview #coronapapersmoviereview #moviereviews #6malayalammovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Alotious K

199 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐃𝐀𝐃𝐀 (𝟐𝟎𝟐𝟑- 𝐓𝐚𝐦𝐢𝐥) 𝐈𝐌𝐃𝐛 𝟖.𝟓/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖/𝟏𝟎 ഒരേ കോളേജിൽ പഠിക്കുന്ന രണ്ടു കമിതാക്കളാണ് മണികണ്ഠനും സിന്ധുവും. സിന്ധു ഗർഭിണിയാകുന്നതോടെ രണ്ടുപേരുടെയും വീട്ടുകാരുടെയും സപ്പോർട് ലഭിക്കാതെ ഇവർ ഒന്നിച്ചു ജീവിക്കുന്നു. ചെറിയൊരു ജോലി ചെയ്ത് രണ്ടു പേരുടെയും ചിലവുകളും പഠനവും ഒക്കെ നന്നായി കൊണ്ടുപോകാൻ പറ്റാതെ ബുദ്ധിമുട്ടുന്നതോടെ മണിയുടെ സ്നേഹം കുറയുകയും ഇവർ തമ്മിൽ വഴക്കുകൾ ഉണ്ടാകാനും തുടങ്ങി. ഒരിക്കൽ ഒരു വഴക്കിനു ശേഷം ജോലി സ്ഥലത്തേക്ക് പോയ മണിയെ പ്രസവ വേദന തുടങ്ങിയ സിന്ധു ഫോൺ വിളിക്കുന്നു. എന്നാൽ ദേഷ്യത്തിൽ മണി ഫോൺ എടുത്തില്ല. ബ്ലീഡിങ് തുടങ്ങിയ സിന്ധു അബോധാവസ്ഥയിൽ അവളുടെ അച്ഛനെ വിളിക്കാൻ ആരോടോ ആവശ്യപ്പെട്ടു. വൈകുന്നേരം ഹോസ്പിറ്റലിൽ എത്തിയ മണി കണ്ടത് കുഞ്ഞിനെ മാത്രമായിരുന്നു…..തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ച സിന്ധുവിനോടുള്ള വാശിയും കുഞ്ഞിനോടുള്ള വാത്സല്യവും കൊണ്ട് നല്ലൊരു അച്ഛനാകാൻ ശ്രമിക്കുന്ന അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ഫീൽ ഗുഡിനോടൊപ്പം ഇമോഷണലായി കാണിച്ചു പോകുന്നത്. സംഗീതത്തിന് കുറച്ച് പ്രാധാന്യമുള്ള ഈ സിനിമയിൽ അത്യാവശ്യം നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഉണ്ടായിരുന്നുവെങ്കിലും ഗാനങ്ങളെല്ലാം ശരാശരിയിൽ ഒതുങ്ങി പോയതും ആവശ്യമില്ലാത്തെ ചില രംഗങ്ങളും ചില പോരായ്മകളും മാറ്റി നിർത്തിയാൽ നല്ല ഫീലോടെ കണ്ട് തീർക്കാവുന്ന നല്ലൊരു തമിഴ് ചിത്രം . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #dada #dadammovie #kavin #aparnadas #dadareview #dadamoviereview #moviereviews #tamilmovies #tamilmoviereview #TamilEntertainer #newtamilmovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by MalayalisNearMe Official

167 Views

1 year ago

Showing results 1 12 of 47