ഒരു കാറിന്റെ ആരും പറയാത്ത കഥ: മഹേഷും മാരുതിയും ചിത്രം തിയേറ്ററുകളിൽ. . . #MaheshumMarutiyum #MalayalamMovie #NewRelease #asifali #mamtamohandas #asif #mamta #canadamovies
ഒരു കാറിന്റെ ആരും പറയാത്ത കഥ: മഹേഷും മാരുതിയും ചിത്രം തിയേറ്ററുകളിൽ. . . #MaheshumMarutiyum #MalayalamMovie #NewRelease #asifali #mamtamohandas #asif #mamta #canadamovies
1 year ago
𝐊𝐀𝐀𝐏𝐀 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟔.𝟔/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟕/𝟏𝟎 പുതുവർഷത്തിലും തിയേറ്റർ ഇളക്കി മറിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാമതായി കാപ്പ. തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ ആയി വന്ന ഒരു ടെക്കിയാണ് ആനന്ദ്. യാദൃശ്ചികമായാണ് തൻ്റെ ഭാര്യ പോലീസിന്റെ കാപ്പ ലിസ്റ്റിൽ ഉള്ളതായി ആനന്ദ് അറിയുന്നത്. എന്നാൽ തൻ്റെ ഭാര്യയുടെ കുടുംബവുമായി ബന്ധമുള്ള ഒരു സായാഹ്‌ന പത്രക്കാരൻ സൃഷ്‌ടിച്ച ഒരു സാങ്കല്പിക ഗുണ്ടാ സംഘത്തിന്റെ പേരിലാണ് ഇതെല്ലം നടക്കുന്നത് എന്നി മനസിലാക്കിയ ആനന്ദ് ഈ പ്രശ്നങ്ങളുടെ എല്ലാം തുടക്കക്കാരിലൊരാളായ കൊട്ട മധു എന്ന ഗുണ്ടാ നേതാവിന്റെ അടുത്ത എത്തുന്നു. എന്നാൽ ഈ സാങ്കല്പിക ഗുണ്ടാ സംഘത്തിന്റെ തലവൻ മാത്രമേ സങ്കല്പികമായിരുന്നുള്ളു. ആ ഗാങ്ങും മധുവുമായുള്ള പ്രശ്ങ്ങൾക്കിടയിലൂടെ സിനിമ മുന്നോട്ട് പോകുന്നു. അതിനിടെ പ്രമീള എന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് കൊണ്ട് വന്ന മധുകുമാർ എങ്ങനെ കൊട്ട മധുവായി എന്ന് നമ്മൾ അറിയും. വെട്ടാനുംകുത്താനും നടന്ന യുവാവായ കൊട്ട മധുവല്ല, മധ്യവയസ്കനായ കൊട്ട മധു. ചെയ്ത തെറ്റുകളുടെ കണക്കുപുസ്തകം തുറന്ന് കൂട്ടിയും കിഴിച്ചും നോക്കുന്നയാൾ. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തോടുള്ള കരുതൽ. തേച്ചു വടിപോലെയാക്കിയ വെള്ള ഡബിൾ പോക്കറ്റ് ഷർട്ടിനും കറുത്ത പൊട്ടിനും പിന്നിൽ കൊട്ട മധു തന്റെ ജീവിതം മാറ്റിയെഴുതാൻ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്. പൃഥ്വിരാജിന്റെ കണിശതയുള്ള പ്രകടനം, ആക്‌ഷൻ രംഗങ്ങളിലെ കയ്യടക്കം എന്നിവ കൊട്ട മധുവിന്റെ മാറ്റുകൂട്ടുന്നുണ്ട്. ജഗദീഷിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് കാപ്പയിലേത്. യുവാവായും മധ്യവയസ്കനായും രണ്ടു ഗെറ്റപ്പുകളിൽ കൊട്ട മധുവിനെ അവതരിപ്പിച്ച് പൃഥ്വിരാജ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോൾ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, മിനോൺ എന്നിവർ അഭിനയത്തികവുകൊണ്ട് ശക്തമായ പിന്തുണ നൽകുന്നു ആക്ഷൻ എന്റർടൈൻമെന്റ് സിനിമകളുടെ തലതൊട്ടപ്പനായ ഷാജി കൈലാസ് വ്യത്യസ്തമായ ഒരു പാറ്റേണിലൊരുക്കിയ മാസ് പടം തന്നെയാണ് 'കാപ്പ' . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #kaapa #kaapamovie #kaapamalayalammovie #prithviraj #asifali #kaapareview #kaapamoviereview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review
1 year ago
🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 Innale Vare (2022 Malayalam) IMDb 7.2/10 നന്മ നിറഞ്ഞ നായകനെയും കഥാപാത്രങ്ങളെയും മാത്രം തരുന്ന പുതിയ തലമുറയിലെ സത്യൻ അന്തിക്കാടായ ജിസ് ജോയിയുടെ പുതിയ സിനിമയാണ് 'ഇന്നലെ വരെ'. സ്ഥിരം ഫീൽ ഗുഡ് മൂവി ലൈൻ മാറ്റി അദ്ദേഹം സംവിധാനം ചെയ്ത ഈ സിനിമയിൽ കുറെ നാളുകൾക്ക് ശേഷം ആസിഫ് അലി ഒരു നെഗറ്റിവ് ഷേഡ് ഉള്ള കേന്ദ്ര കഥാപാത്രമായാണ് (ആദി ശങ്കർ) വരുന്നത്. ആദി ശങ്കർ എന്ന യുവ നടൻറെ ജീവിതത്തിലെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും കരിയറിലെ ഏറ്റക്കുറച്ചിലുകളും അയാളെ ബാധിച്ചു തുടങ്ങുന്നിടത്താണ് കഥ തുടങ്ങുന്നതെങ്കിലും ടൈറ്റിൽ കാർഡ് കാണിക്കും മുൻപ് തന്നെ സിനിമയുടെ ത്രില്ലിംഗ് സ്വഭാവം ആരംഭിക്കുന്നു. തല്ലും പിടിയുമായി നടന്ന നമ്മുടെ പെപ്പെ (ആൻറണി വർഗീസ്) നിമിഷ സജയനോടൊപ്പം ചേർന്ന് ഒരു നിഗൂഢതയുള്ള കഥാപാത്രമായാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ടെക്കികളായ ഇവർ ചേർന്ന് പ്ലാൻ ചെയ്തു ആദി ശങ്കറിനെതിരെ നടത്തുന്ന ഒരു വീട്ടുതടങ്കൽ ആണ് ഇതിന്റെ തീം. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത; വാട്സാപ്പ് ഓഡിയോ മെസ്സേജുകൾ ഫോൺ കോളുകൾക്ക് റിപ്ലൈ ആയി കൊടുക്കുന്ന ഒരു ടെക്നോളജി കൂടി ഇവർ പരിചയപ്പെടുത്തി തരുന്നുണ്ട്. നായകനാര് വില്ലനാര് എന്ന് തിരിച്ചറിയാൻ ആദ്യപകുതിയിൽ നമുക്ക് കുറച്ചു സമയം വേണ്ടി വരുമെങ്കിലും രണ്ടാം പകുതിയിലെ ട്വിസ്റ്റുകളുടെ വരവ് നമ്മുടെ ഞെട്ടിക്കും. എക്സ്പ്രെഷൻ ഇല്ലാത്ത നായിക എന്ന കമന്റ് മാറ്റിപ്പറയിക്കാൻ നിമിഷ നല്ല പോലെ ശ്രമിച്ചിട്ടുണ്ട്. ആസിഫുമായുള്ള ഒരു ആക്ഷൻ സീൻ പോലും അതിനു ഉദാഹരണമാണ്. തൊട്ടടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന രീതിയിൽ പകുതിയിൽ കൂടുതൽ സമയവും പ്രേക്ഷകരെ എൻഗേജാക്കി ഇരുത്താൻ സംവിധായകന് അവതരണത്തിലൂടെ സാധിച്ചിട്ടുണ്ട്. എല്ലാവരെയും തൃപ്തിപെടുത്തുന്ന ഒരു ക്ലൈമാക്സ് തന്നെയാണ് 'ഇന്നലെ വരെ'ക്ക് ഉള്ളത്. സിനിമയിൽ കുറേ പോരായ്മകൾ നിരത്താനാകുമെങ്കിലും താരങ്ങളുടെ പ്രകടനങ്ങളും, സംവിധായകൻ്റെ അവതരണവും ഒട്ടും മുഷിച്ചിൽ അനുഭവപ്പെടുത്താതെ ചിത്രത്തെ മുന്നോട്ട് നയിച്ചിട്ടുണ്ട്. സ്ഥിരം പാറ്റേൺ വിട്ട് ത്രില്ലറിലേയ്ക്ക് ട്രാക്ക് മാറ്റിയ ജിസ് ജോയ് അതിൽ വിജയിച്ചിരിക്കുന്നു. Available in SonyLIV . . . #InnaleVare #Review #malayalamcinema #JisJoy #AsifAli #NimishaSajayan #AntonyVarghese #BahulRamesh #rebajohn #BobbySanjay #SonyLIV #newmalayalammovie #OTTreleasedmovies #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis
2 years ago
The story takes place in a hilly village on the Kerala-Tamil Nadu border. The village has people of different cultures from both states. The story is about a strict police officer who relocates there and the subsequent events that turn his and many other's lives upside down associated with that police station. Few normal incidents happen in the village, and some from the past suddenly appear to be abnormal. The film gears up to a gripping thriller as the secrets slowly start unfolding. Book your tickets today!! #Kooman #koomanmovie #koomanfilm #asifali #asif #jeethujoseph #koomanreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #kwtalkies #KWtalkieskerala
2 years ago
Luke Antony's Hunt Begins from Tomorrow !! 🔥 Rorschach Streaming From Tomorrow On Disney Plus Hotstar #DisneyPlusHotstar #RorschachMovie #Mammootty #MammoottyKampany #TruthGlobalFilms #WayfarerFilms #NisamBasheer #RorschachOnDisneyPlusHotstar #DisneyPlusHotstarMalayalam #AsifAli #SharafUDheen #malayalisnearme #MNM #Malayalisnearmeapp
2 years ago
🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐊𝐨𝐨𝐦𝐚𝐧 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟔/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖.𝟑/𝟏𝟎 ചെറിയ വഴക്കുകളായാലും ഒന്ന് കളിയാക്കിയാൽ പോലും ആ പക മനസ്സിൽ ഒളിപ്പിച്ചു തരം കിട്ടുമ്പോൾ അവർ പോലും അറിയാതെ പണി കൊടുക്കുന്ന ഒരു സിവിൽ പോലീസ് ഓഫീസറാണ് ആസിഫ് അലി അവതരിപ്പിക്കുന്ന ഗിരി ശങ്കർ. അങ്ങനെ സ്വസ്ഥമായി തന്റെ കാര്യങ്ങളൊക്കെ നടത്തി പോകുന്ന ഗിരിക്ക് കിട്ടിയ ഒരു പണിയാണ് സ്ഥലം മാറി വന്ന പുതിയ സി ഐ. നാട്ടുകാരിൽ ചിലരുമായി നടന്ന ഒരു തർക്കം കൂടെ ആയപ്പോൾ ഗിരിയുടെ പക ഇരട്ടിയായി. എങ്ങനെ ഇവരോടൊക്കെ പകരം വീട്ടാം എന്നാണ്, പകരം ഇവരെ നെട്ടോട്ടം ഓടിക്കാം എന്നായി ഗിരിയുടെ ചിന്ത. അതവസാനിച്ചതാകട്ടെ മണിയൻ എന്ന ഒരു കള്ളനെ കണ്ടുമുട്ടിയപ്പോഴാണ്. വർഷങ്ങളുടെ മോഷണ പരിചയമുള്ള മണിയൻ എന്ന കള്ളനെ അവതരിപ്പിച്ചിരിക്കുന്നത് ജാഫർ ഇടുക്കിയാണ്. മണിയനെ കണ്ടുമുട്ടിയതോടെ പകരം വീട്ടാനുള്ള തൻ്റെ പദ്ധതി ഗിരി നടപ്പാക്കാൻ തുടങ്ങി. അയാൾ ആഗ്രഹിച്ചപോലെ അയാളുടെ ശത്രുക്കളെല്ലാം വലയാനും തുടങ്ങി. എന്നാൽ ഒരു ദിവസം ഗിരിക്ക് പറ്റിയ ഒരു അബദ്ധം എല്ലാം മാറ്റി മറിച്ചു. സ്വയം രക്ഷിക്കാനുള്ള പരക്കംപാച്ചിലിനിടയിൽ ചില അപ്രതീക്ഷിത സന്ദർഭങ്ങളിലേക്കാണ് അയാള്‍ എത്തിച്ചേരുന്നത്. തന്റെ നാടിനെ മുഴുവന്‍ മുള്‍മുനയിൽ നിർത്തിയ ഒരു നിഗൂഢരഹസ്യം അയാള്‍ക്കു മുന്നില്‍ ചുരുളഴിയുന്നു. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താനായി എന്ന് സംശയമേതുമില്ലാതെ പറയാം. കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് കൂമന്റെ ശക്തി.സ്ലോ പേസിൽ തുടങ്ങുന്ന ചിത്രം പതിയെ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു. സാധാരണ ജീത്തു ജോസഫ് ചിത്രങ്ങളിലെന്ന പോലെ പോലീസ് സ്റ്റേഷനും ചായക്കടയുമെല്ലാം കൂമനിലുമുണ്ട്. പോലീസുകാരന് സാധാരണക്കാരനെ ഏതറ്റം വരെ ഉപദ്രവിക്കാൻ സാധിക്കും എന്ന് ഒരു നെഗറ്റീവ് ഷേഡിൽ പറയുന്നതിനൊപ്പം തന്നെ റാങ്കുള്ളവന് കഴിവില്ല കഴിവുള്ളവന് റാങ്കുമില്ല എന്നുള്ള ഒരു പ്രസ്താവന കൂടെ കൂമൻ അടിവരയിട്ട് പറയുന്നുണ്ട്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #Kooman #koomanmovie #koomanfilm #asifali #asif #jeethujoseph #koomanreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #kumarimoviereview #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review
2 years ago
Book your tickets now on cineplex and landmark websites . . #KWTalkies #PS1 #Ponniyinslevan #Chup #Kothu #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #AsifAli #MalayalamMovie #DQ #TMalayalamEntertainer #Kothumovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies
2 years ago
Liked by Sibi S
179 Views