#asif

MalayalisNearMe Official

Post

ഒരു കാറിന്റെ ആരും പറയാത്ത കഥ: മഹേഷും മാരുതിയും ചിത്രം തിയേറ്ററുകളിൽ. . . #MaheshumMarutiyum #MalayalamMovie #NewRelease #asifali #mamtamohandas #asif #mamta #canadamovies

Liked by Sibi S

179 Views

1 year ago

MalayalisNearMe Official

Post

The story takes place in a hilly village on the Kerala-Tamil Nadu border. The village has people of different cultures from both states. The story is about a strict police officer who relocates there and the subsequent events that turn his and many other's lives upside down associated with that police station. Few normal incidents happen in the village, and some from the past suddenly appear to be abnormal. The film gears up to a gripping thriller as the secrets slowly start unfolding. Book your tickets today!! #Kooman #koomanmovie #koomanfilm #asifali #asif #jeethujoseph #koomanreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #kwtalkies #KWtalkieskerala

176 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐊𝐨𝐨𝐦𝐚𝐧 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟔/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖.𝟑/𝟏𝟎 ചെറിയ വഴക്കുകളായാലും ഒന്ന് കളിയാക്കിയാൽ പോലും ആ പക മനസ്സിൽ ഒളിപ്പിച്ചു തരം കിട്ടുമ്പോൾ അവർ പോലും അറിയാതെ പണി കൊടുക്കുന്ന ഒരു സിവിൽ പോലീസ് ഓഫീസറാണ് ആസിഫ് അലി അവതരിപ്പിക്കുന്ന ഗിരി ശങ്കർ. അങ്ങനെ സ്വസ്ഥമായി തന്റെ കാര്യങ്ങളൊക്കെ നടത്തി പോകുന്ന ഗിരിക്ക് കിട്ടിയ ഒരു പണിയാണ് സ്ഥലം മാറി വന്ന പുതിയ സി ഐ. നാട്ടുകാരിൽ ചിലരുമായി നടന്ന ഒരു തർക്കം കൂടെ ആയപ്പോൾ ഗിരിയുടെ പക ഇരട്ടിയായി. എങ്ങനെ ഇവരോടൊക്കെ പകരം വീട്ടാം എന്നാണ്, പകരം ഇവരെ നെട്ടോട്ടം ഓടിക്കാം എന്നായി ഗിരിയുടെ ചിന്ത. അതവസാനിച്ചതാകട്ടെ മണിയൻ എന്ന ഒരു കള്ളനെ കണ്ടുമുട്ടിയപ്പോഴാണ്. വർഷങ്ങളുടെ മോഷണ പരിചയമുള്ള മണിയൻ എന്ന കള്ളനെ അവതരിപ്പിച്ചിരിക്കുന്നത് ജാഫർ ഇടുക്കിയാണ്. മണിയനെ കണ്ടുമുട്ടിയതോടെ പകരം വീട്ടാനുള്ള തൻ്റെ പദ്ധതി ഗിരി നടപ്പാക്കാൻ തുടങ്ങി. അയാൾ ആഗ്രഹിച്ചപോലെ അയാളുടെ ശത്രുക്കളെല്ലാം വലയാനും തുടങ്ങി. എന്നാൽ ഒരു ദിവസം ഗിരിക്ക് പറ്റിയ ഒരു അബദ്ധം എല്ലാം മാറ്റി മറിച്ചു. സ്വയം രക്ഷിക്കാനുള്ള പരക്കംപാച്ചിലിനിടയിൽ‍ ചില അപ്രതീക്ഷിത സന്ദർഭങ്ങളിലേക്കാണ് അയാള്‍ എത്തിച്ചേരുന്നത്. തന്റെ നാടിനെ മുഴുവന്‍ മുള്‍മുനയിൽ‍ നിർത്തിയ ഒരു നിഗൂഢരഹസ്യം അയാള്‍ക്കു മുന്നില്‍ ചുരുളഴിയുന്നു. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താനായി എന്ന് സംശയമേതുമില്ലാതെ പറയാം. കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് കൂമന്റെ ശക്തി.സ്ലോ പേസിൽ ‍ തുടങ്ങുന്ന ചിത്രം പതിയെ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു. സാധാരണ ജീത്തു ജോസഫ് ചിത്രങ്ങളിലെന്ന പോലെ പോലീസ് സ്റ്റേഷനും ചായക്കടയുമെല്ലാം കൂമനിലുമുണ്ട്. പോലീസുകാരന് സാധാരണക്കാരനെ ഏതറ്റം വരെ ഉപദ്രവിക്കാൻ സാധിക്കും എന്ന് ഒരു നെഗറ്റീവ് ഷേഡിൽ പറയുന്നതിനൊപ്പം തന്നെ റാങ്കുള്ളവന് കഴിവില്ല കഴിവുള്ളവന് റാങ്കുമില്ല എന്നുള്ള ഒരു പ്രസ്താവന കൂടെ കൂമൻ അടിവരയിട്ട് പറയുന്നുണ്ട്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #Kooman #koomanmovie #koomanfilm #asifali #asif #jeethujoseph #koomanreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #kumarimoviereview #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

190 Views

1 year ago

Showing results 1 3 of 3