#thuramukhammovie

MalayalisNearMe Official

Post

രക്തരൂക്ഷിതമായ പോരാട്ടം, ഇരകളായി കുറേ മനുഷ്യർ; വെറും ഇടിപ്പടമല്ല തുറമുഖം Book your tickets today!! . . #thuramukham #thuramukhammovie #nivinpauly #arjunashokan #thuramukhamreview #thuramukhammoviereview #moviereviews #malayalammovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Jineesh Gk

161 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐓𝐇𝐔𝐑𝐀𝐌𝐔𝐊𝐇𝐀𝐌 (𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟔.𝟕/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟔.𝟓/𝟏𝟎 സിനിമാറ്റിക് എലമെന്റുകൾകൊണ്ട് പൊലിപ്പിച്ചിറക്കുന്ന സിനിമകളിൽ നിന്ന് വ്യസ്ത്യസ്തമായി ചരിത്രവും യാഥാർഥ്യവും അതേപടി പറഞ്ഞുകൊണ്ടാണ് തുറമുഖം വ്യത്യസ്തമാകുന്നത്. മട്ടാഞ്ചേരിയിൽ തൊഴിലാളികളെ തെരുവുനായ്ക്കളെപ്പോലെ പണിയെടുപ്പിച്ചിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ പോരാടാനിറങ്ങിയവരെ പറ്റി കെ എസ് ചിദംബരൻ എഴുതിയ തുറമുഖം എന്ന നാടകത്തെ അടിസ്ഥാനമാക്കി ജീവനും തൊഴിലിനും വേണ്ടി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളിൽ തുടങ്ങി കുപ്രസിദ്ധമായ മട്ടാഞ്ചേരി വെടിവെപ്പ് വരെയുള്ള സംഭവങ്ങളാണ് 'തുറമുഖം' എന്ന സിനിമയിൽ കാണിച്ചിരിക്കുന്നത്. തൊഴിലെടുക്കാനായുള്ള അടയാളമായ ചാപ്പ കിട്ടാതെ പലരും പട്ടിണി കൊണ്ട് നരകിച്ചിരുന്ന കാലം. ഇതിനെതിരെ ശബ്‍ദമുയർത്തിയ മൈമുവാണ് ആദ്യത്തെ സമരനായകൻ. ആ മൈമുവിന്റെ മക്കളാണ് ചങ്കൂറ്റവും അല്പം വില്ലത്തരവും കയ്യിലുള്ള മൊയ്തുവും സഹാനുഭൂതിയുള്ള ഹംസയും. മൊയ്തു തന്റെ ലാഭങ്ങൾക്ക് വേണ്ടി മുതലാളിമാരുടെ ഒപ്പം ചേർന്നപ്പോൾ ഹംസ തൊഴിലാളി സംഘടനകളിൽ പ്രവർത്തിച്ചു. ഇടനിലക്കാരുടെ സ്ഥാനത്ത് പല തൊഴിലാളി സംഘടനകളും വന്നു എങ്കിലും തൊഴിലാളികളുടെ കഷ്ടതകൾക്ക് മാറ്റമുണ്ടായില്ല. ഈ അവസ്ഥക്കതിരെ പോർട്ട് കാർഗോ ലേബർ യൂണിയൻ എന്ന കമ്മ്യൂണിസ്റ് തൊഴിലാളി സംഘടന നടത്തിയ പ്രക്ഷോഭങ്ങൾ തൊഴിലാളികൾക്കെതിരെയുള്ള വെടിവെപ്പിൽ കലാശിച്ചു. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് തുറമുഖത്തിലെ മൊയ്തു എന്നു നിസ്സംശയം പറയാം.യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായി മാറുന്ന അർജുൻ അശോകന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരു തൊഴിലാളിയുടെ നിസ്സഹായതകളെ അർജുൻ നോക്കിലും വാക്കിലും നടപ്പിലും കൃത്യമായി വരച്ചിടുന്നുണ്ട്. സ്ത്രീ-പുരുഷ തുല്യത അവകാശപ്പെടാനാകുന്ന കഥാപാത്രങ്ങളാണ് ഇതിലുള്ളത്. വളരെ മികച്ച കാസ്റ്റിംഗ് എന്ന് തന്നെ പറയാം. പോരാട്ടങ്ങളിൽ മക്കളെ നഷ്ടപ്പെടുന്ന നൂറായിരം ഉമ്മമാർ തെരുവിലെ ചോരപ്പാടുകളിലൂടെ കരഞ്ഞുകൊണ്ട് ഓടിവരുന്ന രംഗം തന്നെയാണ് സിനിമയുടെ നട്ടെല്ല്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #thuramukham #thuramukhammovie #nivinpauly #arjunashokan #thuramukhamreview #thuramukhammoviereview #moviereviews #malayalammovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

1 year ago

Showing results 1 2 of 2