#maniratnam

MalayalisNearMe Official

Post

പൊന്നിയിൻ സെൽവൻ മലയാളത്തിൽ നിങ്ങൾ സംവിധാനം ചെയ്താൽ ആരെയൊക്കെയായിരിക്കും ഈ റോളുകൾ ചെയ്യാൻ വിളിക്കുന്നത്.??? Comment your choice!!! . . . #PS1 #PonniyinSelvan #PonniyinSelvan1 #ManiRatnam #Newmovies #PS1review #PS1review #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #PonniyinSelvanreview #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Kamal Pillai

177 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐒 𝟏 (𝐏𝐨𝐧𝐧𝐢𝐲𝐢𝐧 𝐒𝐞𝐥𝐯𝐚𝐧 𝟏) (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦/𝐓𝐚𝐦𝐢𝐥/𝐊𝐚𝐧𝐧𝐚𝐝𝐚/𝐓𝐞𝐥𝐮𝐠𝐮/𝐇𝐢𝐧𝐝𝐢) 𝐈𝐌𝐃𝐛 𝟗.𝟑/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟗/𝟏𝟎 𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒊𝒏 𝑪𝒂𝒏𝒂𝒅𝒂 𝒃𝒚: 𝑲𝑾 𝑻𝒂𝒍𝒌𝒊𝒆𝒔 കുട്ടിയായിരുന്ന അരുൾമൊഴി വർമ്മൻ ഒരിക്കൽ പൊന്നി നദിയിൽ (കാവേരി നദി) വീണു....പക്ഷെ അത്ഭുതകരമായി രക്ഷപെട്ട അരുൾമൊഴി വർമ്മനെ കാത്തത് പൊന്നിനദിയാണെന്നും പൊന്നി നദിയുടെ പ്രിയപെട്ടവനെ 'പൊന്നിയിൻ സെൽവൻ' എന്നും വിളിക്കാൻ തുടങ്ങി. എന്നാൽ പൊന്നിയിൻ സെൽവൻ അഥവാ അരുൾമൊഴി വർമ്മൻ എന്ന രാജ രാജ ചോളനെ പറ്റി മാത്രമല്ല പൊന്നിയിൻ സെൽവൻ, അധികാരത്തർക്കങ്ങളും അട്ടിമറി നീക്കങ്ങളും പകയും പ്രതികാരവും പ്രണയവും ഉപജാപങ്ങളുമൊക്കെ ഇഴയിട്ട തമിഴകവും കേരളവും ഉൾപ്പെടുന്ന ഭൂഭാഗം അടക്കിവാണിരുന്ന ചേര, ചോള, പാണ്ഡ്യരിൽ പ്രധാനമായും ചോളവംശത്തിന്റെ കഥയാണ് ഇത്. തഞ്ചാവൂരിലെ വിശ്വപ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രം പണികഴിപ്പിച്ച രാജരാജചോളൻ അഥവാ അരുൾമൊഴി വർമനാണ് നായകനെങ്കിലും നോവൽ മുന്നോട്ടുപോകുന്നത് വല്ലവരയൻ വന്ദിയ ദേവൻ (കാർത്തി), ആഴ്‍വാർ കടിയാൻ നമ്പി (ജയറാം) എന്നീ കഥാപാത്രങ്ങളിലൂടെ ആണ്. അരുൾമൊഴി വർമന്റെ അച്ഛൻ പരാന്തക സുന്ദര ചോഴന്റെ കാലഘട്ടം തീരുന്ന അവസരത്തിൽ രാജ്യം രണ്ട് വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയുണ്ടായി. ചോള രാജാക്കന്മാരുടെ കീഴിലും സാമന്തരാജ്യങ്ങളിലും രാജാക്കന്മാരുണ്ട്. അവർക്കിടയിൽ ഒരു ഗൂഢാലോചന ഉടലെടുക്കുന്നു. അതൊരു ആഭ്യന്തര കലാപത്തിലേക്കെത്തുന്നു. പല പ്രധാനപ്പെട്ട രാജാക്കന്മാരെയും തോൽപിച്ചാണ് ചോള രാജവംശം അധികാരത്തിലെത്തുന്നത്. അതില്‍ പ്രധാനിയായിരുന്നു പാണ്ഡ്യ രാജാവ്. പാണ്ഡ്യരാജാവിനു വേണ്ടി പ്രതികാരം ചെയ്ത് ചോള വംശത്തെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന പാണ്ഡ്യന്മാര്‍ ഒരു വശത്ത്. മറുവശത്ത് രാജ്യത്തെ ആളുകളും. ഈ രണ്ട് പ്രശ്നങ്ങളെയും ചോളന്മാർ എങ്ങനെ തരണം ചെയ്തു മുന്നോട്ടുപോയി എന്നതാണ് സെൽവന്റെ കഥ. 'ബാഹുബലി'യുമായിട്ടൊന്നും 'പൊന്നിയിൻ സെല്‍വനെ' താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്നം മാജിക്കാണ്. എ ആര്‍ റഹ്‍മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. എടുത്ത് പറയേണ്ട മറ്റൊന്നാണ് സിനിമയുടെ കാമറ വർക്ക്. ചില സീനുകളൊക്കെ തിയേറ്ററിൽ നിന്ന് കാണുമ്പോ കിട്ടുന്ന ഒരു 'Impact' പറഞ്ഞാൽ മനസിലാകില്ല, കണ്ട് തന്നെ അറിയണം. തമിഴ് സിനിമയുടെ ചരിത്രത്തിലെതന്നെ ഒരപൂർവ മുഹൂർത്തമാണ് പൊന്നിയിൻ സെൽവൻ എന്നതിൽ‌ സംശയം വേണ്ട. അതിനു മുമ്പും പിൻപും എന്നു തമിഴ് സിനിമയെ പകുത്തേക്കാവുന്ന ഒരു നാഴികക്കല്ല്. . . . #PS1 #PonniyinSelvan #PonniyinSelvan1 #ManiRatnam #Newmovies #PS1review #PS1review #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #PonniyinSelvanreview #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Vipin Bhaskar

223 Views

1 year ago

MalayalisNearMe Official

Post

More Shows, More Theatres. GTA Theatres & Timings. #PS1 🗡️ - Breaking records, one at a time! 💥✨ #PonniyinSelvan1 🗡️ #ManiRatnam A.R. Rahman Madras Talkies Lyca Productions TIPS TIFF : https://tiff.net/events/ponniyin-selvan-i Film.ca : https://film.ca/trailer/ponniyin-selvan/ The Westdale Hamilton: https://www.thewestdale.ca/event/ponniyin-selvan-i-tamil/2022-10-07/ Cinestarz: https://cinestarz.ca/cinestarz-burlington/

191 Views

1 year ago

Showing results 1 3 of 3