MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐘𝐚𝐬𝐡𝐨𝐝𝐚 (𝟐𝟎𝟐𝟐- 𝐓𝐞𝐥𝐮𝐠𝐮/𝐓𝐚𝐦𝐢𝐥/𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦/𝐊𝐚𝐧𝐧𝐚𝐝𝐚) 𝐈𝐌𝐃𝐛 𝟖/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖/𝟏𝟎 𝑨𝒗𝒂𝒊𝒍𝒂𝒃𝒍𝒆 𝒐𝒏 𝑨𝒎𝒂𝒛𝒐𝒏 𝑷𝒓𝒊𝒎𝒆 സ്വന്തം സഹോദരിയുടെ ഓപ്പറേഷനു വേണ്ടിയുള്ള പണത്തിനായി വാടക ഗർഭധാരണത്തിനു തയ്യാറായ നമ്മുടെ നായിക യശോദയെ അവളെ ഇതിനായി ഒരു രഹസ്യ സങ്കേതത്തിൽ എത്തിക്കുന്നു. അവിടെ അവളെ പോലെ തന്നെ ഗർഭിണികളായ ഒത്തിരി പെൺകുട്ടികൾ ഉണ്ട്. അവരോടൊപ്പം അവിടെ താമസിക്കവെ അവരിൽ ഒരാൾക്ക് പ്രസവ വേദന ഉണ്ടാകുകയും അവളെ വേറൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ ഈ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ ആ കുഞ്ഞു മരിക്കുകയും ആ പെൺകുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു എന്നും പിന്നീട് മറ്റുള്ളവരെ അറിയിച്ചു. പക്ഷെ അതിൽ സംശയം തോന്നിയ യശോദ വേറൊരു പെൺകുട്ടിക്ക് പ്രസവ വേദന വന്നപ്പോൾ അവളെ പിൻതുടരുകയും ഞെട്ടിക്കുന്ന ഒരു രഹസ്യം അറിയുകയും ചെയ്തു. ഇതേ സമയം ഒരു വിദേശ നടി ഇന്ത്യയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയുണ്ടായി, അതിനെ പറ്റി അന്വേഷിക്കുന്ന ഒരു സ്പെഷ്യൽ ടീം ആ മരണത്തെ സംബന്ധിച്ച ചില തുമ്പുകൾ കണ്ടെത്തി. യശോദയുടെ കഥയോടൊപ്പം ഈ കഥയും മുന്നേറുമ്പോൾ നമ്മൾക്ക് ആവേശം കൂടും. യശോദയായി സമന്തയുടെ പ്രകടനം ഒരു രക്ഷയുമില്ലായിരുന്നു. ക്ലൈമാക്സ് സീനുകളിലെ ആക്ഷൻ രംഗങ്ങളിൽ കല്ലുകടിയായി തോന്നിയത് ഒരു ഗർഭിണിയായ പെൺകുട്ടിക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്നുള്ള സംശയം മാത്രമാണ്. ഉണ്ണി മുകുന്ദൻ നല്ല നല്ല വേഷങ്ങളിൽ തെലുങ്കിൽ ഇനിയും തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #yashoda #yashodamovie #yashodatelugumovie #samantha #unnimukundan #yashodamalayalammovie #yashodaeview #yashodamoviereview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

190 Views

No Comments